ദുബായിലെ പരിപാടിയിൽ കൊലക്കേസ് പ്രതികളോടൊപ്പം എം.എൽ.എ പങ്കെടുത്ത സംഭവം ഗൗരവതരം: എസ്. ഡി.പി.ഐ

കാസർകോട്: കൊല്ലപ്പെട്ട സിദ്ധീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരോടൊപ്പം മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് ദുബായിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത് ഗൗരവതരമാണെന്ന് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ നാസർ ബംബ്രാണ ആരോപിച്ചു.
കൊലപാതകത്തി നിരയായ സിദ്ധീഖിന്റെ കുടുംബത്തോടും നീതിക്കായുള്ള പോരാട്ടത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പറയുന്ന ജനപ്രതിനിധി, അതേ കേസിൽ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരോടൊപ്പം പൊതുവേദി പങ്കിടുന്നത് വലിയ രാഷ്ട്രീയ വൈരുധ്യമാണ്.
ഒരേസമയം വേട്ടക്കാരോടൊപ്പം നിൽക്കുകയും ഇരയോടൊപ്പം എന്ന് അവകാശപ്പെടുകയും ചെയ്യുന്നത് ജനപ്രതിനിധികൾക്ക് യോജിച്ചതല്ല. കൊലപാതകക്കേസിൽ ഒളിവിലുള്ള പതിമൂന്നാം പ്രതി അഹമ്മദ് റഈസിനൊപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്ന സാഹചര്യത്തിൽ എം.എൽ.എ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകണം.
സിദ്ധീഖിന്റെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന ആവശ്യത്തിൽ രാഷ്ട്രീയ ഇരട്ടത്താപ്പ് അനുവദിക്കാനാവില്ല. ഇരകളുടെ കുടുംബത്തിന് നീതി ലഭിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. സംഭവത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കണമെന്നും ജനപ്രതിനിധികൾ പൊതുസമൂഹത്തിന് മുന്നിൽ ഉത്തരവാദിത്തത്തോടെ നിലപാട് വ്യക്തമാക്കണമെന്നും നാസർ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തയ്ക്വോണ്ടോ പരിശീലന രംഗത്ത് ചരിത്രനേട്ടം: ചെറുവത്തൂര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാഡമിയിലെ അനിലിനും 50 കുട്ടികള്‍ക്കും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
Scroll to top

You cannot copy content of this page