പ്രശസ്ത കാർട്ടൂണിസ്റ്റും ചിത്രകാരനും ഫോട്ടോഗ്രാഫറുമായ പി വി കൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കാർട്ടൂണിസ്റ്റും അധ്യാപകനും കവിയും എഴുത്തുകാരനുമായിരുന്ന പി.വി. കൃഷ്ണൻ അന്തരിച്ചു. 83 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെ തിരുവനന്തപുരം കരിയത്തെ ചിത്രം വീട്ടിലായിരുന്നു അന്ത്യം. കണ്ണൂർ ജില്ലയിലെ അരോളി കാട്ട്യം സ്വദേശിയാണ്. കുങ്കുമം വാരികയിൽ സാക്ഷി എന്ന പേരിൽ തുടർച്ചയായി വരച്ച കാർട്ടൂൺ പരമ്പരയിലൂടെ പ്രശസ്തനായി. നിരവധി പുസ്തകങ്ങളുടെ കവറുകൾ ഡിസൈൻ ചെയ്തിട്ടുണ്ട്. കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പിൽ ചീഫ് ഡിസൈനർ ആയി പ്രവർത്തിച്ചിരുന്നു. കുറച്ചുകാലം കാസർകോട് അധ്യാപകനായും പ്രവർത്തിച്ചിരുന്നു. കാസർകോട് സാഹിത്യ വേദിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു. ഒരു മാസം മുമ്പ് കാസർകോട് സാഹിത്യവേദി ഭാരവാഹികളും മുൻ എം.പി പന്ന്യൻ രവീന്ദ്രനും തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി പി.വി. കൃഷ്ണൻ മാഷെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. കേരള കാർട്ടൂൺ അക്കാദമി ഫെലോഷിപ്പ് (2007), കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ള അവാർഡ് (2009) എന്നിവ ലഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തയ്ക്വോണ്ടോ പരിശീലന രംഗത്ത് ചരിത്രനേട്ടം: ചെറുവത്തൂര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാഡമിയിലെ അനിലിനും 50 കുട്ടികള്‍ക്കും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
Scroll to top

You cannot copy content of this page