മാള്‍ട്ടയിലേക്ക് വിസ വാഗ്ദാനം; കോയിപ്പാടി സ്വദേശിയുടെ 9 ലക്ഷം തട്ടിയ തൃശൂര്‍ സ്വദേശിക്കെതിരെ കേസ്

കുമ്പള: മാള്‍ട്ടയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോയിപ്പാടി സ്വദേശിയുടെ 9 ലക്ഷം തട്ടിയ തൃശൂര്‍ സ്വദേശിക്കെതിരെ കേസ്. കോയിപ്പാടി കൃഷ്ണ നഗര്‍ സ്വദേശി പവന്‍ ഡെന്‍സില്‍ ഡിസൂസ(31)യാണ് വിസ തട്ടിപ്പിനിരയായത്. തൃശൂര്‍ പറക്കാട്, വെളുത്തൂര്‍ സ്വദേശി ആല്‍ബിന്‍ തോമസി(47)നെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. 2021 സപ്തംബര്‍ ഒന്നുമുതല്‍ 2026 ജനുവരി 12 വരെയുള്ള കാലയളവില്‍ ആല്‍ബിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പലതവണയായി 9 ലക്ഷം രൂപ അയപ്പിച്ചെന്ന് ഡിസൂസയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ നാളിതുവരെ വിസയോ അയച്ചുകൊടുത്ത പണമോ തിരികെ ലഭിച്ചില്ലെന്നും ചതിചെയ്തുവെന്നും പരാതിയില്‍ പറയുന്നു. മാള്‍ട്ടയിലെ ഷോപ്പില്‍ ജോലി ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പലതവണ പണംവാങ്ങിയത്. വിസയുടെ പേരില്‍ പലരില്‍ നിന്നും ആല്‍ബില്‍ പണം തട്ടിയെടുത്തായി നേരത്തെ പരാതിയുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
14 കാരിയെ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസില്‍ പീഡിപ്പിച്ചു; തിരിച്ചെത്തിയപ്പോള്‍ അടുത്ത ബന്ധുവിന്റെ അതിക്രമത്തിനും ഇരയായി, കാസര്‍കോട് പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Scroll to top

You cannot copy content of this page