പതിക്കാലിലെ രതീഷിന്റെ ചികിത്സയ്ക്ക് സഹായം വേണം; ഉത്സവ പറമ്പില്‍ ‘കാരുണ്യ ചായക്കട’ ഒരുക്കി ചികിത്സാ സഹായ കമ്മിറ്റി

ചെറുവത്തൂര്‍: ശ്വാസകോശ രോഗം ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിക്കാലിലെ രതീഷിന് ശസ്ത്രക്രിയ നടത്താനുള്ള സാമ്പത്തിക സഹായത്തിനായി
കാരി വിഷ്ണുമൂര്‍ത്തി ക്ഷേത്രം ഒറ്റക്കോല മഹോത്സവത്തോടനുബന്ധിച്ച് ‘കാരുണ്യ ചായക്കട’ ഒരുക്കി. ‘ചായ കുടിക്കൂ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകൂ’ എന്ന ആശയം മുന്നോട്ട് വച്ച് നടത്തിയ ചായക്കടയില്‍ ഉത്സവത്തിന് എത്തിയ നിരവധി പേരാണ് ചായ കുടിക്കാന്‍ എത്തിയത്. വന്നവര്‍ ബക്കറ്റില്‍ പണം നിക്ഷേപിച്ചു. ചായയ്ക്ക് പലഹാരമായി പഴംപൊരി, പുഴുങ്ങിയ മുട്ട, പുഴുങ്ങിയ പഴം, ഉണ്ണിയപ്പം, ചെറുപഴം, കിഴങ്ങുപൊരി തുടങ്ങിയവ തയ്യാറാക്കിയിരുന്നു. പലഹാരങ്ങള്‍ മുഴുവന്‍ നാട്ടുകാരായ സ്ത്രീകള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവരികയായിരുന്നു. ചായയും പലഹാരവും കഴിച്ച് ഇഷ്ടമുള്ള തുക ബക്കറ്റില്‍ നിക്ഷേപിക്കാനാണ് നിര്‍ദ്ദേശിച്ചത്. ഒറ്റരാത്രികൊണ്ട് 27,000 ത്തോളം രൂപ സ്വരൂപിക്കാന്‍ കഴിഞ്ഞു. കാരുണ്യ ചായക്കടയുടെ ഉദ്ഘാടനം സിനിമാതാരം പി.പി കുഞ്ഞികൃഷ്ണന്‍ ഹോട്ടലില്‍ ചായ ഇട്ടും ചികിത്സാ സഹായം നല്‍കിയും നിര്‍വഹിച്ചു. ചികിത്സാ സഹായ കമ്മിറ്റി കണ്‍വീനര്‍ എം രാമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ എ കെ ഷീന, എ.അമ്പൂഞ്ഞി, സി.വി പ്രമീള, ഡി.എം സുകുമാരന്‍, കെ.കെ
രവീന്ദ്രന്‍, ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് വി, കൃഷ്ണന്‍, തുരുത്തി കഴകം പ്രസിഡന്റ് ടി.വി
കൃഷ്ണന്‍ കാടങ്കോട്, മുഹമ്മദ് പൊറായിക്ക്, എ.കെ ചന്ദ്രന്‍, ഉദിനൂര്‍ സുകുമാരന്‍, സുനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്നാം വാര്‍ഡ് കുടുംബശ്രീ എഡിഎസും മറ്റു നിരവധി പേരും ചടങ്ങില്‍ ചികിത്സാ സഹായം കൈമാറി. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വലിയതോതിലുള്ള ഇടപെടല്‍ രതീഷിന്റെ ചികിത്സക്കായി നടന്നുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
14 കാരിയെ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസില്‍ പീഡിപ്പിച്ചു; തിരിച്ചെത്തിയപ്പോള്‍ അടുത്ത ബന്ധുവിന്റെ അതിക്രമത്തിനും ഇരയായി, കാസര്‍കോട് പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്ട് കോളിളക്കം സൃഷ്ടിച്ച പ്രദീപ് കുമാര്‍ കൊലക്കേസ്: മുങ്ങിയ ഗബ്ബാര്‍ അഷ്‌റഫ് 36 വര്‍ഷത്തിനു ശേഷം ഹൈദരാബാദില്‍ അറസ്റ്റില്‍; പ്രതിയെ കണ്ടെത്തി പിടികൂടിയത് സാഹസികമായി, കാസര്‍കോട് പൊലീസിന്റെ അന്വേഷണ മികവിന് പുതിയ പൊന്‍തൂവല്‍
Scroll to top

You cannot copy content of this page