പട്ടാപ്പകല്‍ വീടിന്റെ ഗേറ്റ് കടത്തിക്കൊണ്ടുപോയ സംഭവം; ഗേറ്റ് ആക്രിക്കടയില്‍, ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: പട്ടാപ്പകല്‍ ചെമ്മനാട് കൂവത്തൊട്ടിയില്‍ വീടിന്റെ ഗേറ്റ് ഇളക്കിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കളനാട് കാംട്ടി ഹൗസിലെ കെ.എം. നാസിം (23) ആണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ പിടികൂടാനുണ്ട്. ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ സൊസൈറ്റിയുടെ ചെമ്മനാട് മുണ്ടാങ്കുളം ബ്രാഞ്ചിലെ ജീവനക്കാരനായ വി.കെ. ജയനാരായണന്റെ കൂവത്തൊട്ടിയിലെ ‘ശ്രീജനനി’എന്ന വീടിന്റെ ഗേറ്റാണ് രണ്ടംഗ സംഘം സ്‌കൂട്ടറിലെത്തി എടുത്തുകൊണ്ടുപോയത്. കഴിഞ്ഞ ഒക്ടോബര്‍ 27 നാണ് സംഭവം നടന്നത്. സംഭവത്തില്‍ അയല്‍വാസിയായ ബന്ധുവിന്റെ വീട്ടിലെ സിസിടിവിയാണ് മോഷ്ടാക്കളെ കുടുക്കിയത്. ഒരു സ്‌കൂട്ടറില്‍ ഗേറ്റ് കടത്തിക്കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് മേല്‍പറമ്പ് എസ്‌ഐ ടി അഖിലിന്റെ നേതൃത്വത്തില്‍ നടന്ന ഊര്‍ജിതമായ അന്വേഷണത്തില്‍ പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ മോഷ്ടിച്ച ഗേറ്റ് കണ്ടെത്തി. പിന്നീട് നടന്ന അന്വേഷണത്തിലാണ് നാസിമിനെ വീട്ടില്‍ വച്ച് പിടികൂടിയത്. കൂട്ടുപ്രതിയായ യുവാവിനെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സീനിയര്‍ എഎസ്‌ഐ രഞ്ജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീവന്‍, സുഭാഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്ട് കോളിളക്കം സൃഷ്ടിച്ച പ്രദീപ് കുമാര്‍ കൊലക്കേസ്: മുങ്ങിയ ഗബ്ബാര്‍ അഷ്‌റഫ് 36 വര്‍ഷത്തിനു ശേഷം ഹൈദരാബാദില്‍ അറസ്റ്റില്‍; പ്രതിയെ കണ്ടെത്തി പിടികൂടിയത് സാഹസികമായി, കാസര്‍കോട് പൊലീസിന്റെ അന്വേഷണ മികവിന് പുതിയ പൊന്‍തൂവല്‍
Scroll to top

You cannot copy content of this page