മഞ്ചേശ്വരം: രാവിലെ കോളേജിലേക്ക് പുറപ്പെട്ട വോര്‍ക്കാടിയിലെ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. വോര്‍ക്കാടി കാളിയൂര്‍ മാതിരിക്കാട് സ്വദേശിനി രക്ഷിത(19)യെയാണ് കാണാതായത്. വെളളിയാഴ്ച രാവിലെ എട്ടരയോടെ കോളേജിലേക്ക് പുറപ്പെട്ട മകള്‍ വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് പിതാവ് മഞ്ചേശ്വരം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







