വടകരയിൽ അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരി കേസ്; മുഖ്യ പ്രതി ഷിന്റോ ഹൈദരാബാദിൽ പിടിയില്‍

വടകര: അധ്യാപികമാർ പ്രതികളായ ലഹരി കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് ഷിന്റോയെ അന്വേഷണസംഘം പിടികൂടിയത്. ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ എടുത്തു കേരള പൊലീസിന് വിവരം കൈമാറുകയായിരുന്നു. അധ്യാപികമാർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നത് ഷിന്റോയുടെ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലാണ് ഹൈദരാബാദ് പൊലീസ് ഷിന്‍റോയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷിന്‍റോയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി കണ്ണൂരിൽ നിന്നും പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. അധ്യാപികമാരായിട്ടുള്ള കാവ്യ, കീർത്തന, നിഷ്മ എന്നിവരെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിറകെ തന്നെ സംഘത്തിന് നേതൃത്വം നൽകുന്നത് ഷിന്റോ ആണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. മലബാറിലേക്ക് ലഹരി എത്തിക്കുന്നതിലെ സംഘത്തലവനെന്നാണ് അന്വേഷണസംഘം ഷിന്‍റോയോ വിശേഷിപ്പിക്കുന്നത്. ഷിന്റോയ്ക്ക് വേണ്ടി കഴിഞ്ഞ നാലഞ്ച് മാസമായിട്ട് അന്വേഷണസംഘം തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതിക്കായി വയനാട്ടിലും മറ്റ് ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും വിപുലമായ തെരച്ചിൽ നടത്തിയിരുന്നു. കേസന്വേഷണം മെല്ലെപ്പോകുന്നുവെന്ന വിമ‍ർശനം ഉയ‌ർ‌ന്നതിനിടെയാണ് ഷിൻ്റോ പിടിയിലായിരിക്കുന്നത്. നേരത്തെ നിരവധി ലഹരി കേസുകളിൽ പ്രതിയാണ് ഷിന്‍റോ. കണ്ണൂരിൽ എത്തിച്ചശേഷം വടകര എംഡിഎംഎ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘം ഷിന്‍റോയെ കസ്റ്റഡിയില്‍ വാങ്ങും. ബിആ‍ർസി അധ്യാപിക‍മാരായ മൂന്നുപേർ പ്രതികളായ വടകരയിലെ എംഡിഎംഎ കേസ് വലിയ വാ‌ർത്തയായിരുന്നു. മൂവർക്കും ജാമ്യം ലഭിച്ചിരുന്നു. ഇവരെ കൂടാതെ, നിരവധി പേ‍ർ കേസിൽ ഉൾപ്പെട്ടിരുന്നു. അധ്യാപികമാർ സാമ്പത്തിക ഇടപാടിന് ഇടനിലക്കാരായി പ്രവ‍ർത്തിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തയ്ക്വോണ്ടോ പരിശീലന രംഗത്ത് ചരിത്രനേട്ടം: ചെറുവത്തൂര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാഡമിയിലെ അനിലിനും 50 കുട്ടികള്‍ക്കും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
Scroll to top

You cannot copy content of this page