ശക്തമായ കാറ്റും മഴയും; കാട്ടിപ്പൊയിലില്‍ വീട് പൂര്‍ണമായും തകര്‍ന്നു, ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവും മകളും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: കനത്ത കാറ്റിലും മഴയിലും കരിന്തളം കാട്ടിപ്പൊയിലില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവും മകളും ചെറിയ പരിക്കുകളൊടെ അത്ഭുതകരമായി രക്ഷപ്പെട്ടു.ശനി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കാട്ടിപ്പൊയിലിലെ കെസി സുന്ദരന്റെ ഓടിട്ട വീടാണ് ശക്തമായ കാറ്റില്‍ നിലം പതിച്ചത്. തകര്‍ന്ന വീടിനകത്ത് കുടുങ്ങി കിടന്ന സുന്ദരന്റെ ഭാര്യ മിനി, മകള്‍ ശ്രീനന്ദ എന്നിവരെ അയല്‍വാസികള്‍ രക്ഷപ്പെടുത്തി. അയല്‍വാസിയായ മണി എന്ന രാധാകൃഷ്ണന്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂഴ്ന്നു കയറിയാണ് വീട്ടുകാരെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. സെക്യൂരിറ്റി തൊഴിലാളിയായ സുന്ദരന്‍ ജോലി …

20 ദിവസത്തെ നിരാഹാര സമരം; സിജെപി സമരവേദിയിൽ സംഘർഷം; സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പൊലീസ് ബലം പ്രയോഗിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിരാഹാര സമരം നടത്തുകയായിരുന്ന സോനം വാങ്ചുക്കിനെ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കാനിരിക്കെയായിരുന്നു പൊലീസിൻ്റെ നടപടി ഉണ്ടായത്. കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) പ്രവര്‍ത്തകരോട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. ഇതിന് …

മൊബൈലും മൈക്കുമായി നടക്കുന്നവരെ മാധ്യമപ്രവർത്തകരായി കണക്കാക്കാനാകില്ല; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഓൺലൈൻ മാധ്യമപ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. മാധ്യമങ്ങൾക്ക് നിയമം വേണമെന്നും മൈക്കും മൊബൈൽ ഫോണുമായി നടക്കുന്നവരെയെല്ലാം മാധ്യമപ്രവർത്തകരായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാതെയുള്ള വാർത്തകളും വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതും സമൂഹത്തിൽ വലിയ ഭിന്നതകൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യം ഉപയോഗിച്ച് നിരുത്തരവാദപരമായ മാധ്യമപ്രവർത്തനത്തിനോ പൊതുസമാധാനത്തിന് ഭീഷണിയാകുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി എടുത്തുപറഞ്ഞു. ഡൽഹിയിലെ സീമാപുരി പ്രദേശത്ത് അനധികൃതമായി നിർമിച്ചുവെന്ന് ആരോപിച്ച് ആരാധനാലയത്തെ കുറിച്ച് വിഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് …

ആധി വ്യാധികളെ ആട്ടിപ്പായിക്കാൻ കർക്കിടക തെയ്യങ്ങൾ വരവായി…

കാസർകോട്: സന്തോഷത്തിന്റെയും സംതൃപ്തിയുടെയും തിരുവോണത്തെ വരവേൽക്കുന്നതിനും കർക്കിടകത്തിലെ ആധി വ്യാധികളിൽ നിന്ന് നാടിനെ സംരക്ഷിക്കാനും കർക്കിടക തെയ്യങ്ങൾ ഒരുങ്ങുന്നു. കാലവർഷത്തിന്റെയും , പരിസ്ഥിതി – ആരോഗ്യ പ്രശ്നങ്ങളുടെയും, ദുഷ്ട ശക്തികളുടെയും ദുഷ്ടാത്മാക്കളുടെയും, ദുഷിച്ച ചിന്തകളുടെയും, പട്ടിണിയുടെയും പരിവട്ടത്തിന്റെയും കാലമായ കർക്കിടകത്തിൽ നാടിന് നന്മ വരുത്തുന്നതിന് കർക്കിടക തെയ്യങ്ങൾ വീട് കയറി ഇറങ്ങും. എല്ലാ ദുഷ്ടതകളെയും ആധിവ്യാധികളെയും ആട്ടിപ്പായിക്കും. കർക്കിടകം 10 മുതലാണ് കർക്കിടകത്തെയ്യങ്ങൾ കൂടുതലായി രംഗത്തുവരുന്നത്. ദൃഷ്ടാത്മാക്കളെയും ദുർവ്യാധികളെയും ആട്ടിപ്പായിച്ചു നാട്ടിലും കുടുംബങ്ങളിലും സമാധാനവും ഐശ്വര്യവും തെയ്യങ്ങൾ …

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു; ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: ക്രിക്കറ്റ് ലോകത്തിന് വെസ്റ്റിൻഡീസിന്റെ ഇതിഹാസ സംഭാവനയായ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) ഓർമയായി. വെള്ളിയാഴ്ച ബാർബഡോസിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. മകനായ ഡാനിയേലാണ് ഗാരി സോബേഴ്സിന്റെ മരണ വിവരം പുറത്തുവിട്ടത്. 90–ാം പിറന്നാൾ ആഘോഷിക്കാൻ പത്തു ദിവസം ബാക്കി നിൽക്കെയാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ വിയോഗം. 18–ാം വയസ്സിൽ ജമൈക്കയിലെ സബീന പാർക്കിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ഇടംകൈയ്യൻ ബാറ്റിംഗിലൂടെ ബൗളർമാരുടെ പേടിസ്വപ്നമായിരുന്ന സോബേഴ്‌സ്, ബൗളിംഗിലും അസാധാരണ പ്രതിഭയായിരുന്നു. ഒരേസമയം ഫാസ്റ്റ് മീഡിയം ബോളിംഗും …

ചീമേനി ആണവനിലയ പദ്ധതി സർക്കാർ നീക്കം അപലപനീയം; നീക്കം തടയുമെന്ന് ആണവനിലയ വിരുദ്ധ സമിതി

കാസർകോട്: താൽക്കാലികമായ ലോഡ് ഷെഡിംഗ് സാഹചര്യം മുതലെടുത്ത് ആണവനിലയ പദ്ധതി പുരുജ്ജീവിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങൾ തടയുമെന്ന് ചീമേനി ആണവനിലയവിരുദ്ധ സമിതി.ആണവനിലയം ആലോചന തുടങ്ങിയെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് പദ്ധതിക്കു വേണ്ടിയുള്ള നീക്കങ്ങളുണ്ടായപ്പോൾ തന്നെ ചീമേനിയിലെ ജനങ്ങൾ എതിർപ്പ് ഉയർത്തി പ്രക്ഷോഭ രംഗത്തിറങ്ങുകയും അതിൻ്റെ ഫലമായി സർക്കാർ പിൻവാങ്ങുകയും ചെയ്തിരുന്നു. ആ പദ്ധതി വീണ്ടും പുനരവതരിപ്പിക്കുന്നതിനുള്ള നീക്കം യു ഡി എഫ് നേതൃത്വം ഇടപെട്ട് തടയണം. പ്രശ്നം ചർച്ച ചെയ്യാൻ …

ഇന്നത്തെ പ്രധാന വാർത്തകൾ

​ യു.എസ് – ഇറാൻ സംഘർഷം ശക്തമാകുന്നു.​ഇറാനെതിരെയുള്ള വ്യോമാക്രമണം യുണൈറ്റഡ് സ്റ്റേറ്റ്സ് കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇറാന്റെ പ്രധാന പാലങ്ങൾ, ഊർജ്ജ നിലയങ്ങൾ, ഒരു പ്രധാന തുറമുഖത്തെ കൺട്രോൾ ടവർ എന്നിവയ്ക്ക് നേരെ യു.എസ് ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ തിരിച്ചടികൾ നൽകുന്നുണ്ടെങ്കിലും, യു.എസ് തങ്ങളുടെ ആക്രമണം വ്യാപിപ്പിക്കുകയാണെന്നാണ് വിവരം. ​ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബേൺഹാം .​ബ്രിട്ടനിലെ ലേബർ പാർട്ടിയിൽ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങൾക്കൊടുവിൽ ആൻഡി ബേൺഹാമിനെ പുതിയ പാർട്ടി നേതാവായി തിരഞ്ഞെടുത്തു. കീർ …

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. നേരത്തെ തൃശ്ശൂർ ജില്ലയിൽ മാത്രമാണ് തീവ്രമഴ മുന്നറിയിപ്പുണ്ടായിരുന്നത്. ഇന്ന്പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ശനിയാഴ്ച 4 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഞായറാഴ്ച മലപ്പുറം, …

കനത്ത മഴയിൽ കുന്നിടിഞ്ഞ് കിണർ മൂടി; വീട് അപകട ഭീഷണിയിൽ, കുടുംബത്തെ മാറ്റി പാർപ്പിച്ചു, സംഭവം ബങ്കര മഞ്ചേശ്വരത്ത്

കാസർകോട്: കനത്ത മഴയിൽ ബങ്കര മഞ്ചേശ്വരത്ത് കുന്നിടിഞ്ഞുവീണു. കിണർ മൂടി. മണ്ണ് വീഴാൻ തുടങ്ങിയതിനെ തുടർന്ന് വീട് അപകട ഭീഷണിയിലായി. കനില ഭണ്ഡാര നിലയത്തിലെ പുരുഷോത്തമയുടെ വീടാണ് അപകട ഭീഷണി നേരിടുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് വീടിന് സമീപത്തെ കുന്നിടിഞ്ഞത്. മണ്ണിടിഞ്ഞ് വീടിനു മുൻവശത്തെ കിണർ പൂർണമായുംമൂടി. ഏതുനിമിഷവും വീടിന് മുകളിലേക്ക് മണ്ണ് വീഴാനുള്ള അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇതേ തുടർന്ന് എട്ടംഗ കുടുംബത്തെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. വിവരത്തെ തുടർന്ന് റവന്യൂ അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. …

ശസ്ത്രക്രിയയ്ക്കിടെ ഒൻപതു വയസ്സുകാരൻ മരിച്ച സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; മരണ കാരണം ഹൃദയാഘാതമാണെന്ന് പ്രാഥമിക റിപ്പോർട്ട്

കാസർകോട്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്. ബേഡകം തലേക്കുന്നിലെ മുഹമ്മദ് ഇയാസ് എന്ന 9 വയസ്സുകാരൻ മരണപ്പെട്ടത് ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതം മൂലമാണെന്നാണ്പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേസമയംശസ്ത്രക്രിയയിൽ പിഴവോ സാങ്കേതിക വീഴ്ചയോ കണ്ടെത്താനായിട്ടില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ച പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജൻ അന്വേഷണ സംഘത്തിന് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഡോക്ടറുടെ അനാസ്ഥയും ശസ്ത്രക്രിയയിലെ പിഴവുമാണ് മരണകാരണമെന്നാരോപിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി …

പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകളുടെ ഇടയിലേക്ക് ലോറി പാഞ്ഞു കയറി; ഒരു വിദ്യാര്‍ത്ഥി മരിച്ചു, 4 പേര്‍ക്ക് പരിക്ക്

പാലക്കാട്: പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകളുടെ ഇടയിലേക്ക് ലോറി പാഞ്ഞു കയറി അപകടം. ഒരു വിദ്യാര്‍ത്ഥി മരിച്ചു. മുണ്ടൂര്‍ യുവക്ഷേത്ര കോളജിലെ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. കോളേജിലെ 4 വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പാലക്കാട് മുണ്ടൂര്‍ ഒമ്പതാം മൈല്‍ പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകളുടെ ഇടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മുഹമ്മദ് ഫര്‍ഹാനെ …

സെന്‍സസ് ഡ്യൂട്ടിക്കെത്തിയ അധ്യാപികയോട് അപമര്യാദയായി പെരുമാറി; 55കാരന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ സെന്‍സസ് ഡ്യൂട്ടിക്ക് എത്തിയ സര്‍ക്കാര്‍ അധ്യാപികയോട് അപമാര്യാദയായി പെരുമാറിയയാള്‍ പിടിയില്‍. ശശികുമാര്‍ എന്ന അമ്പത്തിയഞ്ചുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുളന്തുരുത്തി പൊലീസാണ് ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. അധ്യാപിക ചോദിച്ച ചോദ്യങ്ങള്‍ കേട്ടപ്പോഴാണ് പ്രകോപിതനായി അതിക്രമം നടത്തിയത്. അധ്യാപിക തിരിച്ചുപോകുമ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറുകയായിരുന്നു. ഇയാള്‍ ആ സമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസില്‍ നടപടികള്‍ …

സ്‌കൂളിലേക്ക് വാഹനം കൊണ്ടുവരുന്നതിലുള്ള വിരോധം; പ്ലസ്ടു വിദ്യാര്‍ഥിയുടെ സ്‌കൂട്ടറിന്റെ ടയര്‍ കുത്തിപ്പൊട്ടിച്ചു, യുവാവിനെതിരെ കേസ്

കാസര്‍കോട്: സ്‌കൂളിലേക്ക് സ്‌കൂട്ടര്‍ കൊണ്ടുവരുന്നതിലുള്ള വിരോധത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വിദ്യാര്‍ഥിയുടെ സ്‌കൂട്ടറിന്റെ ടയര്‍ കുത്തിപ്പൊട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ മണിയനൊടി സ്വദേശി എകെ മുഹമ്മദി(18)ന്റെ സ്‌കൂട്ടറിന്റെ ടയറിനാണ് കേടുവരുത്തിയത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഉദിനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ്. സ്‌കൂളിന് സമീപത്തെ വീട്ടിലാണ് സ്‌കൂട്ടര്‍ നിര്‍ത്തിയിടാറുള്ളത്. അവിടെയെത്തിയാണ് പ്രതി അക്രമം കാട്ടിയത്. സംഭവത്തില്‍ രാഹുലിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.

ക്ഷേത്രദര്‍ശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റില്‍

ചിറ്റൂര്‍: ക്ഷേത്രദര്‍ശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ സൂളഗിരി സ്വദേശിയായ രമേഷ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ശാന്തിപുരം ബോയനപ്പള്ളി സ്വദേശിനി 19 കാരിയായ ഹാസിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാമുകന്‍ യുഗന്ധര്‍ എന്നയാളെയും മറ്റ് രണ്ടു സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് ഹൊസൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ രമേശ്, …

‘പുകയില്ല, മലിനീകരണമില്ല’; ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ട്രെയിന്‍ സര്‍വീസിന് തുടക്കമായി. ഇതോടെ ജര്‍മനി, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ഹൈഡ്രജന്‍ ട്രെയിന്‍ സാങ്കേതികവിദ്യയിലേക്ക് കടന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ജിന്ദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഹൈഡ്രജന്‍ ട്രെയിന്‍ എന്ന രാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ചു എന്ന് എക്‌സില്‍ കുറിച്ച പ്രധാനമന്ത്രി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു. നമോ ഗ്രീന്‍ …

കോട്ടച്ചേരി ബദരിയ മസ്ജിദിലെ ഭണ്ഡാര കവര്‍ച്ച; മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു

കാസര്‍കോട്: കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിന് സമീപത്തെ ബദരിയ മസ്ജിദില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്ന സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു. മസ്ജിദ് പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ചിത്രമാണ് ഹൊസ്ദുര്‍ഗ് പൊലീസ് പുറത്തുവിട്ടത്. ചിത്രത്തില്‍ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലോ ഉടന്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

മഴ; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാലവര്‍ഷം ശക്തമാകുന്നു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. റഡാര്‍ ചിത്ര പ്രകാരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം, ശക്തമായ മഴയ്ക്കും മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡീഷ …

999 രൂപയ്ക്ക് എഐ ക്യാമറ, യുട്യൂബ് നോക്കി ഓര്‍ഡര്‍ ചെയ്തു; കൊറിയര്‍ വഴി വന്ന പൊതി തുറന്ന് നോക്കിയപ്പോള്‍ കണ്ടത്

കൊല്ലം: ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ വഞ്ചിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് കൊല്ലം വെള്ളിമണ്‍ സ്വദേശി മോഹനന്‍പിള്ള. യൂട്യൂബില്‍ കണ്ട പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത നിരീക്ഷണ ക്യാമറയ്ക്ക് പകരം അദ്ദേഹത്തിന് ലഭിച്ചത് മണ്ണ് നിറഞ്ഞ പാഴ്സല്‍. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാറുള്ള തനിക്ക് ഇതാദ്യമായാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്ന് മോഹന്‍ പിള്ള പറയുന്നു. തന്റെ ഹോട്ടലില്‍ ക്യാമറ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഈമാസം 11 ഓര്‍ഡര്‍ നല്‍കിയത്.999 രൂപ മുടക്കി ഓര്‍ഡര്‍ ചെയ്ത സാധനം അഞ്ച് ദിവസത്തിന് ശേഷം വീട്ടിലെത്തി. തുറന്നു …