കാസർകോട്: വന്ദേഭാരത് യാത്രക്കാർക്ക് കാസർകോട് റെയിൽവെ സ്‌റ്റേഷനിൽ നിന്ന് മംഗളൂരു വഴി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി എ.സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പുതുതായി പണിത മുസ്‌ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ – സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻ പ്രസിഡന്റ് എൻ.എ നെല്ലിക്കുന്നിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പ്രവർത്തക സമിതി തീരുമാനിച്ചു.
ജില്ലയിൽ സർക്കാർ ആശുപത്രികളിൽ സ്ഥിരം ഡോക്ടർമാരുടെ നിയമനം ഉറപ്പുവരുത്താൻ കർണ്ണാടക മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ചെയ്ത ഡോക്ടർമാരെ അനുവദിക്കുക, ട്രെയിനുകളിലെ സ്ത്രീ യാത്രക്കാർക്ക് നേരെയുള്ള ത്തക്രമണങ്ങൾക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.എം മുനീർ ഹാജി സ്വാഗതം പറഞ്ഞു.
സി.ടി അഹമ്മദലി, എ. അബ്ദുൽ റഹ്‌മാൻ, കെ.ഇ.എ ബക്കർ, കല്ലട്ര മാഹിൻ എം.എൽ.എ, എ.കെ.എം അഷ്‌റഫ് എം.എൽ.എ, ബഷീർ വെള്ളിക്കോത്ത്, എ.എം കടവത്ത്, ടി.എ മൂസ, അബ്ദുൽ റഹ്‌മാൻ വൺഫോർ, കെ.എം അബ്ദുൽ റഹ്‌മാൻ, വി.കെ ബാവ, എ.ജി.സി ബഷീർ, എ.ബി ശാഫി, ടി.സി.എ റഹ്‌മാൻ, ഹാരിസ് ചൂരി, അഷ്‌റഫ് എടനീർ, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, സയ്യിദ് ഹാദി തങ്ങൾ, അബ്ദുൽ റഹ്‌മാൻ എം.കെ, ബദറുദ്ധീൻ കെ.കെ, എം.സി കമറുദ്ദീൻ, അബ്ദുള്ള കുഞ്ഞി ചെർക്കള, അഡ്വ. എം.ടി.പി കരീം, ഹാജി അബ്ദുള്ള ഹുസൈൻ, ബേർക്ക അബ്ദുള്ള കുഞ്ഞി ഹാജി, ജലീൽ എരുതുംകടവ്, കെ. ശാഫി ഹാജി, അബൂബക്കർ പെർദ്ദനെ, എ.സി അതാഉള്ള മാസ്റ്റർ, ടി.പി കുഞ്ഞബ്ദുള്ള ഹാജി, കെ.എം ബഷീർ, എ.ബി ബഷീർ പള്ളങ്കോട്, ബി.കെ അബ്ദുൽ ഖാദർ, വി.പി അബ്ദുൽ ഖാദർ, സിദ്ദീഖ് പള്ളിപ്പുഴ, സെഡ്.എ കയ്യാർ, ബി.എ റഹ്‌മാൻ ആരിക്കാടി, അൻവർ ഓസോൺ, മൂസ ഗോൾഡൻ, അൻവർ ചേരങ്കൈ, ലത്തീഫ് പെരുമ്പട്ട, എം.ടി ജബ്ബാർ, ഖാദർ പാലോത്ത്, എം.എം മുഹമ്മദ് കുഞ്ഞി, എം.പി ജാഫർ, അഷ്‌റഫ് പള്ളിക്കണ്ടം, ബി.സി.എ റഹ്‌മാൻ, ഹാഷിം ബംബ്രാണി, സി. മുഹമ്മദ് കുഞ്ഞി, ഇർഷാദ് മൊഗ്രാൽ, ഷാനിഫ് നെല്ലിക്കട്ട, സയ്യിദ് സൈഫുള്ള തങ്ങൾ, അൻസാഫ് കുന്നിൽ, എ. അഹമ്മദ് ഹാജി, മുംതാസ് സമീറ, എ.പി ഉമ്മർ, ഇ. അബൂബക്കർ ഹാജി, രാജു കൃഷ്ണൻ, ഷാഹിന സലീം പ്രസംഗിച്ചു.







