കുമ്പഡാജെ ആയുർവേദ ഡിസ്പെൻസറിക്ക് സമീപം റോഡിൽ ആൽമരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

കാസർകോട്: കുമ്പഡാജെയിലെ ആയുർവേദ ഡിസ്പെൻസറിക്ക് സമീപമുള്ള വലിയ ആൽമരം റോഡിലേക്ക് കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി മരക്കൊമ്പുകൾ വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് ആൽമരം കടപുഴകി വീണത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് കാസർകോട് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി സുകുവിന്റെ നേതൃത്വത്തിലുള്ള സേന ചെയിൻ സൗ ഉപയോഗിച്ച് പ്രധാന ഭാഗങ്ങൾ മുറിച്ചുമാറ്റി. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്താൽ റോഡിലെ വലിയ തടിക്കഷണങ്ങൾ മാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും …

ഇന്നത്തെ പ്രധാന വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ യു.എസ് വ്യോമാക്രമണം; പശ്ചിമേഷ്യയിൽ കടുത്ത യുദ്ധഭീതി.​ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ യു.എസ് സൈന്യം ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളായ ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, സിരിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് കനത്ത വില നൽകേണ്ടിവരുമെന്ന് യു.എസ് സെൻട്രൽ കമാൻഡ് മുന്നറിയിപ്പ് നൽകി. ഇതിനെതിരെ ശക്തമായി …

ഇതെല്ലാം ‘സമ്പന്നരുടെ വിനോദങ്ങൾ ‘: മരുമകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം പീഡിപ്പിച്ചു; 58 കാരനായ റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍

ലഖ്നൗ: മകന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത മുതിര്‍ന്ന റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍. 58 കാരനായ മുകേഷ് കുമാര്‍ തിവാരിയാണ് അറസ്റ്റിലായത്. റെയില്‍വേയില്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറാണ് ഇയാൾ. കേസിൽ ഒളിവിൽ പോയ ഇയാളെ അലംബാഗിലെ കാര്യേജ് റിപ്പയര്‍ വര്‍ക്ക്ഷോപ്പിന് സമീപത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.2023 നവംബറിലാണ് മുകേഷിന്റെ മകന്‍ അഭിഷേക് തിവാരിയെ യുവതി വിവാഹം കഴിച്ചത്. ആദ്യദിവസം മുതൽ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഡനം തുടങ്ങി. ഭര്‍തൃവീട്ടില്‍ വെച്ച് ശാരീരികമായി ആക്രമിക്കപ്പെട്ടു. കല്യാണദിവസം ഭർത്താവിന്റെ സഹോദരിമാർ …

ഇന്ന് പൂര്‍ണ പരിശോധന, മണ്ണിടിച്ചില്‍ സ്ഥലത്തേയ്ക്ക് പ്രവേശനം നിരോധിച്ചു; അഞ്ചു പേരെ കാണാനില്ലെന്ന് മന്ത്രിമാര്‍

കല്‍പ്പറ്റ: കനത്തമഴയെ തുടര്‍ന്ന് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിന് സമീപം മണ്ണിടിഞ്ഞ സംഭവത്തില്‍ ബുധനാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരും. മന്ത്രിമാരായ ടി സിദ്ദിഖും അനില്‍ കുമാറുമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ദുരന്തത്തില്‍ മൂന്നുപേര്‍ മരിച്ചതായും അഞ്ചുപേരെ കാണാനില്ലെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. അങ്ങേയറ്റം വേദനാജനകമായ ദുരന്തമാണെന്ന് മന്ത്രി അനില്‍കുമാര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന് എല്ലാവര്‍ക്കും ഉടനെ തന്നെ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കാന്‍ ഉള്ള പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ശാസ്ത്രീയ …

പുനരധിവാസ കേന്ദ്രത്തിൽ കഴിയുകയായിരുന്ന കാസർകോട് സ്വദേശിയായ മധ്യവയസ്കൻ മരിച്ചു, മൃതദേഹം വിട്ടുനൽകാൻ പൊലീസ് ബന്ധുക്കളെ തേടുന്നു

പയ്യന്നൂർ: പിലാത്തറ ഹോപ്പ് പുനരധിവാസ കേന്ദ്രത്തിൽ കഴിയുകയായിരുന്നു കാസർകോട് സ്വദേശിയായ മധ്യവയസ്കൻ മരിച്ചു. ഗോകുൽദാസ് എന്ന 62 കാരനാണ് മരിച്ചത്. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ ഏറ്റെടുക്കാൻ ആരും ഇല്ലാത്തതിനാൽ മൂന്നുവർഷം മുമ്പ് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ യുടെ നിർദ്ദേശപ്രകാരം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കിടപ്പുരോഗിയായിരുന്ന ഇയാൾ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. മൃതദേഹം പയ്യന്നൂർ പ്രിയദർശിനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ …

ട്രാഫിക് പരിഷ്ക്കരണം കൂടിയാലോലിച്ച് എടുത്ത തീരുമാനം; വ്യാപാരികളുടെ ആരോപണം അടിസ്ഥാന രഹിതം: കുമ്പള പഞ്ചായത്ത് ഭരണസമിതി

കാസർകോട്: കുമ്പള ടൗണിന്റെ സമഗ്ര വികസനം മുൻനിർത്തി, എല്ലാവരുമായി കൂടിയാലോചിച്ചാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കുമ്പളയിൽ ട്രാഫിക് പരിഷ്ക്കരണം നടപ്പിലാക്കിയതെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നുംഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയപാർട്ടി, വ്യാപാരി, മോട്ടോർ തൊഴിലാളി പ്രതിനിധികളടക്കം സംബന്ധിച്ച യോഗ തീരുമാനപ്രകാരമാണ് നിലവിലെ പരിഷ്ക്കരണം നടപ്പിലാക്കിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ രാജേഷ് മനയത്ത്, സെക്രട്ടറി സത്താർ ആരിക്കാടി, ട്രഷറർ അൻവർ സിറ്റി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് ആറാം നമ്പർ ബസ്റ്റാൻഡിൻ്റെ സ്ഥാനം നിശ്ചയിച്ചത്. …

വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: ഷൊര്‍ണൂരിൽ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊയിലൂര്‍ സ്വദേശി ജയയുടെ വീട്ടുമുറ്റത്താണ് മൃതദേഹമുണ്ടായിരുന്നത്. അജ്ഞാതന്‍ വീട്ടുമുറ്റത്ത് എത്തി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് മരിച്ചതെന്ന് വ്യക്തമല്ല. തിങ്കളാഴ്ച അര്‍ദ്ധരാത്രിയാകാം മരിച്ചതെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടിന് സമീപത്തെ തെങ്ങിന്റ ചുവട്ടിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കാര്‍ ട്രക്കിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ഭോപ്പാല്‍: മൈഹാര്‍ ജില്ലയിലെ റേവ റോഡില്‍ നാഷണല്‍ ഹൈവേയിലുണ്ടായ റോഡപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. അങ്കുര്‍ പട്ടേല്‍ (40), മൃദുല്‍ പട്ടേല്‍ (32), വിജയ് പട്ടേല്‍ (30), ഹരിശങ്കര്‍ പട്ടേല്‍ (25), ശിവ പട്ടേല്‍ (23) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ നാദന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിഗ്ര ഗ്രാമത്തിന് സമീപമാണ് അപകടം. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. കാര്‍ ഒരു ട്രക്കിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം. …

വയനാട് മണ്ണിടിച്ചില്‍ ദുരന്തം; മരണം അഞ്ചായി, തിരച്ചില്‍ തുടരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മേപ്പാടി: കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. തുരങ്കപാത നിര്‍മാണത്തിനെത്തിയ അതിഥി തൊഴിലാളികളാണ് മരിച്ചവര്‍. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആറ് പേരെ കാണാനില്ല. ഇവര്‍ക്കായി കേന്ദ്ര ദുരന്ത സേനയുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. രണ്ട് കഡാവര്‍ നായകളെയും തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്.അതേസമയം മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ വയനാട് – കള്ളാടി തുരങ്ക …

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കാസര്‍കോട് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ടു ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. ബുധനാഴ്ചആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, 9 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ …

ഇന്‍ഷുറന്‍സുണ്ടെന്നറിഞ്ഞിട്ടും പൊലീസ് ജീപ്പിന് 4000 രൂപ പിഴയിട്ടു; എംവിഐക്കെതിരെ പരാതി നല്‍കുമെന്ന് പൊലീസ്

തൃശ്ശൂര്‍: ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലീസ് ജീപ്പിന് പിഴയിട്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വാഹനത്തിനാണ് എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ പി വി ബിജു പിഴയിട്ടത്. ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞ് വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം 4000 രൂപ പിഴയിടുകയും ചെയ്തു. പൊലീസ് വാഹനത്തിന് പിഴയിട്ടതിന് പിന്നാലെ എംവിഐ മാധ്യമങ്ങള്‍ക്കായി വാര്‍ത്താക്കുറിപ്പിറക്കി. പിന്നാലെ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് രേഖ പൊലീസ് പുറത്തുവിടുകയും ചെയ്തു. സംഭവത്തില്‍ ഉദ്യോഗസ്ഥനായ പി വി ബിജുവിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് പൊലീസ്.

പെരിയ മുത്തനടുക്കത്തെ എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

പെരിയ: മുത്തനടുക്കത്തെ എന്‍ നാരായണന്‍ നായര്‍ (83) അന്തരിച്ചു. കാടകം നാരന്തട്ട തറവാടംഗമാണ്. മേലത്ത് നളിനിയാണ് ഭാര്യ. മക്കള്‍: നവനീത് മേലത്ത് (യു.എ.ഇ ), നവമി മേലത്ത് (അധ്യാപിക, ജി എച്ച് എസ്.എസ് ബേത്തൂര്‍ പാറ). മരുമക്കള്‍: അശ്വതി വി (വളവില്‍, കുറ്റിക്കോല്‍), പ്രസന്നന്‍ സി (ബിസിനസ്സ്, കുറ്റിക്കോല്‍). സഹോദരങ്ങള്‍: കെ.എന്‍. അരവിന്ദാക്ഷന്‍(റിട്ട.ഹെഡ്മാസ്റ്റര്‍, ദുര്‍ഗ്ഗാ ഹൈസ്‌ക്കൂള്‍), പരേതരായ കോടോത്ത് സുകുമാരന്‍ നായര്‍(കൊട്ടോടി), കോടോത്ത് കുഞ്ഞി പാര്‍വ്വതി അമ്മ(പനയാല്‍).

റിട്ട.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍

താമരശ്ശേരി: റിട്ട.എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ നോര്‍ത്ത് മുട്ടില്‍ തൊട്ടിയില്‍ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി ആലിക്കുന്ന് വാട്ടര്‍ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിന്റെ ഉടമയാണ് മൃതദേഹം ആദ്യം കണ്ടത്. വിവരത്തെ തുടര്‍ന്ന് എത്തിയ താമരശ്ശേരി പൊലീസ് പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. കല്‍പ്പറ്റ സ്വദേശിയാണ് ജോസഫ്. ഭാര്യ ഗ്രേസിയും റിട്ടയേര്‍ഡ് എസ്ഐ ആണ്. അതേസമയം ഇദ്ദേഹം എങ്ങനെ താമരശ്ശേരിയില്‍ എത്തിയെന്ന കാര്യത്തില്‍ …

സ്വകാര്യ ബസ് ഉടമകളെ കൈവിടില്ല; ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പഠിക്കാന്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി സിപി ജോണ്‍

കാസര്‍കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല. കഴിഞ്ഞ 10 വര്‍ഷക്കാലമായി മുന്‍ സര്‍ക്കാരുകള്‍ അവരുടെ കാര്യങ്ങള്‍ പരിഗണിച്ചിട്ടില്ല. ബസ് വ്യവസായത്തെ പൂര്‍ണമായും അവഗണിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ അവരെ കൈവിടില്ലെന്നും പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും മന്ത്രി സി പി …

വയനാട്ടില്‍ മണ്ണിടിച്ചല്‍; കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി, എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക്

വയനാട്: മേപ്പാടിക്ക് സമീപം കള്ളാടിയില്‍ മീനാക്ഷി പാലത്തിനടുത്ത് മണ്ണിടിച്ചില്‍. മണ്ണിനടിയില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രികളിലെത്തിച്ചു. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയമുണ്ട്. വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മേപ്പാടിയില്‍ തിങ്കളാഴ്ച രാത്രി അതിതീവ്ര മഴയാണ് പെയ്തത്. 24 മണിക്കൂറില്‍ 226 എം എം മഴ രേഖപ്പെടുത്തിയിരുന്നു. രക്ഷപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കി. കനത്തെ മഴയെ തുടര്‍ന്ന് തുരങ്കപ്പാത നിര്‍മാണം നിര്‍ത്തി വെക്കാനും പ്രദേശവാസികളോട് മാറി നില്‍ക്കാനും …

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയുടെ പഴ്‌സ് കവര്‍ന്ന് 80,000 രൂപ തട്ടിയെടുത്തു; മോഷ്ടാക്കളായ സ്ത്രീകള്‍ 24 മണിക്കൂറിനകം പിടിയില്‍

കൊല്ലൂര്‍: കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയുടെ ബാഗില്‍ നിന്ന് 80,000 രൂപ കവര്‍ന്ന സംഭവത്തില്‍ മൂന്ന് സ്ത്രീകളെ കൊല്ലൂര്‍ പോലീസ് 24 മണിക്കൂറിനുള്ളില്‍ പിടികൂടി. ശിവമോഗ ജില്ലയിലെ ഭദ്രാവതി സ്വദേശികളായ നേത്രാവതി (33), ശാരദ (50), ദുര്‍ഗ്ഗമ്മ (44) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. നിമിഷയും ഭര്‍ത്താവ് പ്രജോഷും ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നിമിഷയുടെ തോളില്‍ തൂക്കിയിരുന്ന വാനിറ്റി ബാഗിന്റെ സിപ്പ് തുറന്ന നിലയിലായിരുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ 80,000 …

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ദുരന്തം; എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

തൃശൂര്‍: പുത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വീട്ടുമുറ്റത്തെ എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് അപകടം. കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകന്‍ ബദ്രീനാഥ് ആണ് മരിച്ചത്.പുത്തൂര്‍ ഗുരുദേവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. വീട്ടുമുറ്റത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് മെയിന്‍ സ്വിച്ചിന് സമീപത്തുള്ള എര്‍ത്ത് കമ്പിയില്‍ നിന്ന് കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബദ്രിനാഥിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൂരക്കളി കലാകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ചെറുവത്തൂര്‍: പൂരക്കളി കലാകാരന്‍ കൊടക്കാട് പുത്തിലോട്ടെ എം രമേശന്‍ (53) ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് സമുദായ ശ്മശാനത്തില്‍ സംസ്‌കാരം. പരേതനായ കുഞ്ഞമ്പുവിന്റെയും മെട്ടമ്മല്‍ മാധവിയുടെയും മകനാണ്. ഭാര്യ: രജനി(ഇളമ്പച്ചി). സഹോദരങ്ങള്‍: ചന്ദ്രമതി. എം, സുകുമാരന്‍. എം, പ്രീത എം, ബീന എം, പരേതനായ നാരായണന്‍.