ബുള്ളറ്റില്‍ എംഡിഎംഎ കടത്ത്; തൃക്കരിപ്പൂരില്‍ രണ്ട് യുവാക്കള്‍ പിടിയില്‍, പിടിയായ മുനീര്‍ ജില്ലയിലെ മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനി
കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ചന്തേര പൊലീസ് തൃക്കരിപ്പൂരില്‍ നടത്തിയ റെയ്ഡില്‍ 1.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. മാടക്കാല്‍ സ്വദേശി എം കെ മുനീര്‍(39), പയ്യന്നൂര്‍ കവ്വായി സ്വദേശി മുഹമ്മദ് സാജിദ്(35) എന്നിവരാണ് പിടിയിലായത്. എസ്‌ഐ എം അജ്മലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി പത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. തൃക്കരിപ്പൂര്‍ ഷാബാ ഷെട്ടി റോഡ് ജംങ്ഷനില്‍ ബുള്ളറ്റില്‍ സഞ്ചരിക്കവേ പ്രതികള്‍ പൊലീസിനെ കണ്ട് തിരിച്ചുപോകാന്‍ ശ്രമിച്ചു. പൊലീസ് ഇരുവരെയും പിന്തുടര്‍ന്ന് പിടികൂടി. …