ചെറുവത്തൂര്‍: പൂരക്കളി കലാകാരന്‍ കൊടക്കാട് പുത്തിലോട്ടെ എം രമേശന്‍ (53) ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് സമുദായ ശ്മശാനത്തില്‍ സംസ്‌കാരം. പരേതനായ കുഞ്ഞമ്പുവിന്റെയും മെട്ടമ്മല്‍ മാധവിയുടെയും മകനാണ്. ഭാര്യ: രജനി(ഇളമ്പച്ചി). സഹോദരങ്ങള്‍: ചന്ദ്രമതി. എം, സുകുമാരന്‍. എം, പ്രീത എം, ബീന എം, പരേതനായ നാരായണന്‍.







