തൃശൂര്‍: പുത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വീട്ടുമുറ്റത്തെ എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് അപകടം. കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകന്‍ ബദ്രീനാഥ് ആണ് മരിച്ചത്.
പുത്തൂര്‍ ഗുരുദേവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. വീട്ടുമുറ്റത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് മെയിന്‍ സ്വിച്ചിന് സമീപത്തുള്ള എര്‍ത്ത് കമ്പിയില്‍ നിന്ന് കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബദ്രിനാഥിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








