ഇന്ന് പൂര്‍ണ പരിശോധന, മണ്ണിടിച്ചില്‍ സ്ഥലത്തേയ്ക്ക് പ്രവേശനം നിരോധിച്ചു; അഞ്ചു പേരെ കാണാനില്ലെന്ന് മന്ത്രിമാര്‍

കല്‍പ്പറ്റ: കനത്തമഴയെ തുടര്‍ന്ന് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിന് സമീപം മണ്ണിടിഞ്ഞ സംഭവത്തില്‍ ബുധനാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരും. മന്ത്രിമാരായ ടി സിദ്ദിഖും അനില്‍ കുമാറുമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ദുരന്തത്തില്‍ മൂന്നുപേര്‍ മരിച്ചതായും അഞ്ചുപേരെ കാണാനില്ലെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. അങ്ങേയറ്റം വേദനാജനകമായ ദുരന്തമാണെന്ന് മന്ത്രി അനില്‍കുമാര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന് എല്ലാവര്‍ക്കും ഉടനെ തന്നെ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കാന്‍ ഉള്ള പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ശാസ്ത്രീയ പരിശോധന നടത്തും. അതിനായി നാലു സോണുകള്‍ ആക്കി തിരിക്കും. കെഡാവര്‍ നായ്ക്കളെ കൊണ്ടുവരും. വളണ്ടിയര്‍മാരുടെ സേവനം ഉറപ്പ് വരുത്തും. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ഉണ്ടാവും. ബുധനാഴ്ച പൂര്‍ണ പരിശോധന നടത്താന്‍ വേണ്ടി മണ്ണിടിച്ചില്‍ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രഭാൻ, ബിഹാർ സ്വദേശിയായ വികാസ് കുമാർ, ജാർഖണ്ഡ് സ്വദേശിയായ അന്മോൾ എന്നിവരാണ് മരിച്ചവരിൽ മൂന്നുപേർ. വിക്രം, രാഹുൽ, മുഹമ്മദ് ഇമ്രാൻ, രാകേഷ്, അസറുദ്ദീൻ അൻസാരി എന്നിവരെയാണ് കാണാതായത്. വയനാട്ടിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page