കാസർകോട്: കുമ്പഡാജെയിലെ ആയുർവേദ ഡിസ്പെൻസറിക്ക് സമീപമുള്ള വലിയ ആൽമരം റോഡിലേക്ക് കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി മരക്കൊമ്പുകൾ വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് ആൽമരം കടപുഴകി വീണത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് കാസർകോട് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി സുകുവിന്റെ നേതൃത്വത്തിലുള്ള സേന ചെയിൻ സൗ ഉപയോഗിച്ച് പ്രധാന ഭാഗങ്ങൾ മുറിച്ചുമാറ്റി. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്താൽ റോഡിലെ വലിയ തടിക്കഷണങ്ങൾ മാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ് അരുൺകുമാർ, അതുൽ രവി, അശ്വിൻ എസ് എം, അരുണ പി നായർ, ശബിൽ കുമാർ, ഹോം ഗർഡ് മാരായ രാഗേഷ് എൻ പി, സോബിൻ എസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.








