വയനാട്: മേപ്പാടിക്ക് സമീപം കള്ളാടിയില്‍ മീനാക്ഷി പാലത്തിനടുത്ത് മണ്ണിടിച്ചില്‍. മണ്ണിനടിയില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രികളിലെത്തിച്ചു. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയമുണ്ട്. വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മേപ്പാടിയില്‍ തിങ്കളാഴ്ച രാത്രി അതിതീവ്ര മഴയാണ് പെയ്തത്. 24 മണിക്കൂറില്‍ 226 എം എം മഴ രേഖപ്പെടുത്തിയിരുന്നു. രക്ഷപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കി. കനത്തെ മഴയെ തുടര്‍ന്ന് തുരങ്കപ്പാത നിര്‍മാണം നിര്‍ത്തി വെക്കാനും പ്രദേശവാസികളോട് മാറി നില്‍ക്കാനും നിര്‍ദേശം നല്‍കി. അപകടത്തില്‍ റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ച. പല വീടുകളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.








