ചീമേനി തുറന്ന ജയിലിൽ നിന്ന് മൊബൈൽ ഫോണും രണ്ട് സിം കാർഡുകളും കണ്ടെടുത്തു; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ചീമേനി തുറന്ന ജയിലില്‍ നിന്നും സ്മാര്‍ട്ട് മൊബൈല്‍ ഫോണും രണ്ട് സിം കാര്‍ഡുകളും പിടികൂടി. ജയില്‍ സൂപ്രണ്ട് അന്‍സാറിന്റെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു അന്തേവാസി ഫോണ്‍ ഉപയോഗിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ചീമേനി ഓപ്പണ്‍ പ്രിസണ്‍ കറപ്ഷന്‍ ഹോമിലെ അസിസ്റ്റന്റ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ബാരക്കില്‍ പരിശോധന നടത്തുന്നതിനിടെയാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ഊരിയിട്ട നിലയില്‍ രണ്ട് സിം കാര്‍ഡുകളും കണ്ടെത്തി. ഫോണ്‍ ഉപയോഗിച്ച ഡി ബ്ലോക്കിലെ …

സ്കൂട്ടറിൽ നിന്ന് വീണ് സ്കൂളിലെ പാചക തൊഴിലാളി മരിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

കാസർകോട്: സ്കൂട്ടറിൽ നിന്ന് വീണ് സ്കൂളിലെ പാചക തൊഴിലാളി മരിച്ചു. പെരുമ്പള കണിയാലത്തെ എം നാരായണി (61) ആണ് മരിച്ചത്. ബെദിര പിടിഎം എയുപി സ്കൂളിലെ പാചക തൊഴിലാളി ആയിരുന്നു. ബുധനാഴ്ച രാവിലെ പെരുമ്പള പാലത്തിനടുത്താണ് അപകടം നടന്നത്. സ്കൂട്ടറിൽ നിന്ന് വീണ ഇവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. പരേതനായ കുഞ്ഞമ്പു നായരുടെയും എം ചോയിച്ചിയമ്മയുടെയും മകളാണ്. പരേതനായ രാജേന്ദ്രനാണ് ഭർത്താവ്. എം സ്വപ്ന, സൗമ്യ എന്നിവർ …

ഇന്നത്തെ പ്രധാന വാർത്തകൾ

യു.എസ് – ഇറാൻ സൈനിക സംഘർഷം രൂക്ഷമാകുന്നു.​ഇറാനിലെ പ്രധാന തീരദേശ നഗരങ്ങളായ ബന്ദർ അബ്ബാസ്, ബുഷെഹർ എന്നിവിടങ്ങളിൽ അമേരിക്ക പുതിയ വ്യോമാക്രമണങ്ങൾ നടത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഈ സൈനിക നീക്കം പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അതേസമയം ആക്രമണത്തിൽ തങ്ങളുടെ 8 നാവിക-വ്യോമസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി …

കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്നും യാത്രക്കാരി തെറിച്ചുവീണു, ബസ് നിർത്താതെ പോയി, 75കാരി ആശുപത്രിയിൽ, ഡ്രൈവർക്കെതിരെ കേസ്

കാസർകോട്: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ നിന്നും യാത്രക്കാരി തെറിച്ചു വീണു. ബസ് നിർത്താതെ പോയതായി പരാതി. കരിവേടകം ശങ്കരം പാടി സ്വദേശിനി തമ്പായി(75) ആണ് ബസിൽ നിന്നും തെറിച്ചു വീണത്. പരിക്കേറ്റ ഇവരെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആറുമണിയോടെ കുറ്റിക്കോലിൽ വച്ചാണ് സംഭവം. സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ വയോധിക റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വീണിട്ടും ബസ് നിർത്താതെ പോയെന്നാണ് പരാതി. സംഭവത്തിൽ കെ.എസ്. ആർ. ടി.സി ബസ് ഡ്രൈവർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം നല്‍കും, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി വിഡി സതീശന്‍ പ്രഖ്യാപിച്ചു. അവരുടെ മൃതദേഹം നാട്ടിലെത്തിക്കും. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇരട്ട അന്വേഷണവും വി ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചില്‍ ഉണ്ടായതായി വിവരങ്ങള്‍ ഉണ്ട്, അതുകൂടി പരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും.ജാര്‍ഖണ്ഡ് …

‘വെടിനിര്‍ത്തല്‍ അവസാനിച്ചു’; ഇറാനുമായി ഇനി ഒരു ഇടപാടിനുമില്ലെന്ന് ട്രംപ്, വീണ്ടും യുദ്ധത്തിലേക്കോ?

വാഷിങ്ടണ്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇനി അവരുമായി യാതൊരു ഇടപാടുകള്‍ക്കോ ചര്‍ച്ചയ്‌ക്കോ താനില്ലെന്നും ട്രംപ് പറഞ്ഞു. ബുധനാഴ്ച അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാത്രി ഇറാനിലെ 85 കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്.‘ഇനി അവരുമായി ചര്‍ച്ച നടത്തുന്നത് വെറും സമയനഷ്ടമാണ്. ആ ക്യാന്‍സര്‍ നമ്മള്‍ തുടക്കത്തിലേ മുറിച്ചു മാറ്റേണ്ടതായിരുന്നു. എനിക്ക് ഇപ്പോള്‍ തോന്നുന്നതും അതുതന്നെയാണ്.’-ട്രംപ് …

ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന് പോയത് ‘കുടിച്ച് പൂസായി’; ഡാന്‍സാഫ് ടീമിലെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കുടിച്ച് പൂസായി ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന് പോയ ഡാന്‍സാഫ് ടീമിലെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലുള്ള സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്. ലഹരി മാഫിയക്കെതിരെ സംസ്ഥാനവ്യാപകമായി നിലവില്‍ നടക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ മദ്യപിച്ച് ലക്കുകെട്ട് ജീപ്പോടിച്ചത് പൊലീസിനാകെ വലിയ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് അര്‍ദ്ധരാത്രിയോടെ തന്നെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ചൊവ്വാഴ്ച വൈകിട്ട് ആറ് …

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത. തെക്കന്‍ കേരളം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ബുധനാഴ്ച തീവ്രമഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വ്യാഴാഴ്ച …

വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75കാരന് ദാരുണാന്ത്യം

പത്തനംതിട്ട: വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനാണ് ഇദ്ദേഹം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കറന്റ് പോയപ്പോള്‍ ലിഫ്റ്റിന്റെ സ്‌ക്വയര്‍ പൈപ്പുകള്‍ക്കിടയില്‍ തല കുടുങ്ങിപ്പോയി. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.മാത്തുക്കുട്ടിക്ക് ശാരീരിക പരിമിതിയുള്ളതിനാല്‍ റോഡിലേക്ക് ഇറങ്ങുന്നതിനായാണ് വീടിന് മുന്നില്‍ ലിഫ്റ്റ് സ്ഥാപിച്ചത്. കെ എസ് ആര്‍ ടി സി യില്‍ നിന്നും വിരമിച്ച മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് ഈ വീട്ടില്‍ …

ഓണത്തിരക്ക്; മംഗളൂരു -ചെന്നൈ സ്‌പെഷ്യല്‍ ട്രെയിന്‍ 13 ന് സര്‍വീസ് ആരംഭിക്കും, കൂടുതല്‍ വിവരങ്ങള്‍ അറിയാം

മംഗളൂരു: ഓണക്കാല തിരക്ക് കണക്കിലെടുത്ത് യാത്രാക്ലേശം പരിഹരിക്കുന്നതിനായി മംഗളൂരു-ചെന്നൈ റൂട്ടില്‍ ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 31 വരെ പുതിയ ട്രെയിന്‍ അനുവദിച്ചു. തിങ്കളാഴ്ചകളിലും തിരികെ ചൊവ്വാഴ്ചകളിലുമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 4ന് മംഗളൂരുവില്‍ നിന്നു പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10.55ന് ചെന്നൈ എഗ്മൂറില്‍ എത്തും. തിരിച്ച് എഗ്മൂറില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2നു പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.40ന് മംഗളൂരുവില്‍ എത്തും. രണ്ടു സെക്കന്‍ഡ് എസി കോച്ചും 8 തേഡ് എസി കോച്ചും 6 സ്ലീപ്പര്‍ …

കള്ളാറില്‍ മഴയില്‍ വീട് തകര്‍ന്നു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഓടി രക്ഷപ്പെടുന്നതിനിടെ ഗൃഹനാഥന് വീണ് പരിക്ക്

കാസര്‍കോട്: കള്ളാറില്‍ കനത്തമഴയില്‍ വീട് തകര്‍ന്നു. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉടന്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കള്ളാറിലെ ഗീതയുടെ ഓടിട്ട വീടാണ് ബുധനാഴ്ച രാവിലെ തകര്‍ന്ന് വീണത്. അപകട സമയത്ത് ഗീതയും ഭര്‍ത്താവ് ശക്തിവേലുവും മകനും വീട്ടിനുള്ളിലുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് മൂവരും വീട്ടില്‍ നിന്ന് ഇറങ്ങിയോടിയത്. അപ്പോഴേയ്ക്കും വീട് തകര്‍ന്നുവീണു. ഓടുന്നതിനിടെ വീണ് ശക്തവേലുവിന്റെ കാലിന് പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലെത്തിച്ചു. ഗീതയുടെ പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായിവരികയായിരുന്നു. അപകട …

ഷാര്‍ജയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനം കാണാതായി; കടലില്‍ തകര്‍ന്നുവീണെന്ന് സംശയം

കറാച്ചി: യുഎഇയിലെ ഷാര്‍ജയില്‍ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന പാക് ചരക്ക് വിമാനം അറബിക്കടലിന് മുകളില്‍ വെച്ച് കാണാതായി. റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. ചൊവ്വാഴ്ചയാണ് വിമാനം യാത്ര പുറപ്പെട്ടത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. അഞ്ച് ജീവനക്കാരുമായി പറന്ന കെ-2 എയര്‍വേയ്സിന്റെ ബോയിംഗ് 737 വിമാനമാണ് കാണാതായത്. വിമാനം താഴേക്ക് ഇറങ്ങാന്‍ തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് വിമാനത്തിലെ നാവിഗേഷന്‍ സിസ്റ്റത്തിന് തകരാര്‍ സംഭവിച്ചതായി ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനം അറബിക്കടലില്‍ …

12 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മുഖ്യപ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു; തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമിച്ചെന്ന് വിശദീകരണം

കൊല്‍ക്കത്ത: ബാരൂയിപൂരില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു. പ്രഭാഷ് മണ്ഡലിനെയാണ് തെളിവെടുപ്പിനിടെ വെടിവച്ചുകൊലപ്പെടുത്തിയത്. പൊലീസിന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് വെടിവെച്ച് ഓടാന്‍ ശ്രമിച്ചപ്പോഴാണ് തിരികെ വെടിവച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് നാടകീയമായ എന്‍കൗണ്ടര്‍ അരങ്ങേറിയതും പൊലിസ്, പ്രതി പ്രഭാഷ് മണ്ഡലിനെ വെടിവച്ച് വീഴ്ത്തിയതും. ജൂലൈ നാലിന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ …

നിര്‍ത്തിയിട്ട ലോറികളിലെ ബാറ്ററി മോഷണം; പിടിയിലായ പ്രതികളില്‍ നിന്ന് 10 ബാറ്ററികള്‍ കണ്ടെടുത്തു

മംഗളൂരു: നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷണ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് മോഷ്ടിച്ച 10 ബാറ്ററികള്‍ പൊലീസ് കണ്ടെടുത്തു. കാസര്‍കോട് ജില്ലയിലും ദക്ഷിണ കന്നഡ ജില്ലയിലും നടന്ന ബാറ്ററി മോഷണ കേസുകളിലെ പ്രതികളാണ് ചെര്‍ക്കള സ്വദേശി പി എ അബ്ദുള്‍ ഷമീര്‍ (50), കാസര്‍കോട് മുട്ടത്തൊടി സ്വദേശി അബ്ദുള്‍ മജീദ് (33). ഇവരില്‍ മജീദിനെ വിട്ടല്‍ പൊലീസാണ് പിടികൂടിയത്. ഉപ്പിനങ്ങാടി, വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് നിരവധി ലോറികളുടെ ബാറ്ററി സംഘം കടത്തിയിരുന്നു. വിട്ടല്‍ …

കരിന്തളം കൊണ്ടൊടിയിലെ കെ.രാമകൃഷ്ണന്‍ അന്തരിച്ചു

കരിന്തളം: കയനി കൊണ്ടൊടിയിലെ കെ.രാമകൃഷ്ണന്‍ (50) അന്തരിച്ചു. അസുഖബാധിതനായി കിടപ്പിലായിരുന്നു. പരേതനായ എ. പൊക്കന്റെയും കെ. വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ശ്രീജ(കയ്യൂര്‍ പലോത്ത്). മകന്‍ ശ്രീരാജ്. സഹോദരങ്ങള്‍: കെ.നാരായണന്‍, കെ.സതീശന്‍ (കെ സി സി പി ജീവനക്കാരന്‍ തലയടുക്കം), കെ. അനിത (കൊല്ലമ്പാറ), കെ.സുരേശന്‍(ബില്‍ഡിങ്ങ് കോണ്‍ട്രാക്ടര്‍), റീന (അരയി കാര്‍ത്തിക), പരേതരായ റീജ, പത്മനാഭന്‍, സരീഷ്.

എണ്ണപ്പാറയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

കാസര്‍കോട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ മലയാറ്റുകരയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ പ്രദേശത്തെ ഒരു നാട്ടുകാരനാണ് ആദ്യം പുലിയെ കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മരുതോം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശ വാസികളുടെ സാന്നിധ്യത്തില്‍ വിശദമായ പരിശോധന നടത്തി. തെരച്ചിലില്‍ പുലിയുടെ സാന്നിധ്യമോ കാല്‍പ്പാടുകളോ കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രദേശ വാസികള്‍ക്ക് ജാഗ്രത …

രണ്ട് ആഴ്ച വേനൽ അവധി; സ്കൂൾ പൂട്ടിയിട്ടു, ഉറങ്ങിപ്പോയ ഏഴാം ക്ലാസുകാരന്‍ ക്ലാസ് മുറിയില്‍ കുടുങ്ങി, സ്കൂളിലെ മുഴുവൻ ജീവനക്കാർക്കും സസ്പെൻഷൻ

ശ്രീനഗർ: വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ കിടന്നുറങ്ങിയതറിയാതെ ജീവനക്കാര്‍ സ്‌കൂള്‍ അടച്ചു പൂട്ടി സ്ഥലം വിട്ടു. 15 ദിവസത്തെ വേനല്‍ അവധിക്കായി സ്‌കൂള്‍ അടച്ചപ്പോഴാണ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ രക്ഷിച്ചത്. സംഭവം പുറത്തായതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിലെ മുഴുവന്‍ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു. ജൂലൈ 4 ന് ജമ്മു കശ്മീരിലെ റംപാന്‍ ജില്ലയിലെ ബനിഹാളിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ഉറക്കമുണര്‍ന്നപ്പോള്‍ താന്‍ ഒറ്റക്കായിരുന്നുവെന്നും തുടര്‍ന്ന് ഉറക്കെ നിലവിളിച്ചിട്ടും ആരും കേട്ടില്ലെന്നും കുട്ടി …

കുമ്പഡാജെ ആയുർവേദ ഡിസ്പെൻസറിക്ക് സമീപം റോഡിൽ ആൽമരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

കാസർകോട്: കുമ്പഡാജെയിലെ ആയുർവേദ ഡിസ്പെൻസറിക്ക് സമീപമുള്ള വലിയ ആൽമരം റോഡിലേക്ക് കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി മരക്കൊമ്പുകൾ വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് ആൽമരം കടപുഴകി വീണത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് കാസർകോട് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി സുകുവിന്റെ നേതൃത്വത്തിലുള്ള സേന ചെയിൻ സൗ ഉപയോഗിച്ച് പ്രധാന ഭാഗങ്ങൾ മുറിച്ചുമാറ്റി. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്താൽ റോഡിലെ വലിയ തടിക്കഷണങ്ങൾ മാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും …