ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന് പോയത് ‘കുടിച്ച് പൂസായി’; ഡാന്‍സാഫ് ടീമിലെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
പത്തനംതിട്ട: കുടിച്ച് പൂസായി ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന് പോയ ഡാന്‍സാഫ് ടീമിലെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലുള്ള സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്. ലഹരി മാഫിയക്കെതിരെ സംസ്ഥാനവ്യാപകമായി നിലവില്‍ നടക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ മദ്യപിച്ച് ലക്കുകെട്ട് ജീപ്പോടിച്ചത് പൊലീസിനാകെ വലിയ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് അര്‍ദ്ധരാത്രിയോടെ തന്നെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ചൊവ്വാഴ്ച വൈകിട്ട് ആറ് …