അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

പേരാമ്പ്ര: സ്കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മൂന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി വന്നത്. ഇവർ അധ്യാപികമാരുടെ വ്യാജ ചിത്രങ്ങൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. തങ്ങളുടെ സ്കൂളിലെ അധ്യാപികമാരുടെ അപകീർത്തികരമായ ഫോട്ടോകൾ ചില ടെലിഗ്രാം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികളാണ് ഈ വിവരം സ്കൂൾ അധികാരികളെ അറിയിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ജൂൺ മാസത്തിൽ തന്നെ ഈ ചിത്രങ്ങൾ വിവിധ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്കൂൾ അധികൃതരും അധ്യാപകരും ചേർന്ന് പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും, ആരോപണവിധേയരായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതികളായ വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തുകൊണ്ട് സ്കൂൾ അധികൃതർ ഉത്തരവിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page