‘പാര്‍ട്ടി ഫോറങ്ങളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെ പറയണം, വാര്‍ത്താസമ്മേളനം നടത്തിയത് ഭൂഷണമല്ല, അടൂര്‍ പ്രകാശിന്റേത് ഇരിക്കുന്ന പദവിക്ക് നിരക്കാത്ത നടപടി’; തുറന്നടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ച അടൂര്‍ പ്രകാശിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. യുഡിഎഫ് സര്‍ക്കാര്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രതിരോധം സൃഷ്ടിക്കേണ്ടയാള്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത് ഔചിത്യമില്ലാത്ത നടപടിയാണെന്നു അദ്ദേഹം വിമര്‍ശിച്ചു. ‘കേരളത്തിലെ സാധാരണക്കാരായ പ്രവര്‍ത്തകരുടെ വികാരമാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടേണ്ടത്. ഇടതുപക്ഷം സര്‍ക്കാരിനെ ആക്രമിക്കുമ്പോള്‍ പ്രതിരോധം സൃഷ്ടിക്കാനും, ആക്രമണം നടത്തുന്നവര്‍ക്കെതിരെ പ്രത്യാക്രമണം നടത്താന്‍ ഉത്തരവാദിത്തമുള്ള യുഡിഎഫ് കണ്‍വീനര്‍ പത്രസമ്മേളനം വിളിക്കുന്നതിനായി ഇന്നലത്തെ ദിവസംതന്നെ തിരഞ്ഞെടുത്തത് അത്ര പന്തിയുള്ള കാര്യമല്ല. പാര്‍ട്ടിക്ക് അകത്ത് പാര്‍ട്ടി ഫോറങ്ങളില്‍ പറയേണ്ട കാര്യങ്ങള്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞാല്‍, ഇരിക്കുന്ന പദവിയുടെ അന്തസ്സിന് നിരക്കുന്ന കാര്യമാണോ അത്?’ ഉണ്ണിത്താന്‍ ചോദിച്ചു. ഇരിക്കുന്ന പദവിക്ക് നിരക്കാത്ത പണിയാണ് അദ്ദേഹം ചെയ്തത്.
അദ്ദേഹത്തെ നിയമിച്ചത് ഹൈക്കമാന്‍ഡാണ്. എന്നാല്‍പിന്നെ ഹൈക്കമാന്‍ഡില്‍പ്പോയി യുഡിഎഫ് യോഗം വിളിച്ചുചേര്‍ക്കണമെന്ന നിര്‍ദേശം നല്‍കിക്കൂടെ’- ഉണ്ണിത്താന്‍ പറഞ്ഞു. അടൂര്‍ പ്രകാശ് നടത്തിയ വാര്‍ത്തസമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം
അടൂര്‍ പ്രകാശിന്റെ പരസ്യ പ്രതികരണത്തെ മന്ത്രി എ.പി. അനില്‍കുമാറും തള്ളി. ചര്‍ച്ചകള്‍ ഏതുതലത്തിലാണോ വേണ്ടത് അവിടെയാണ് ചര്‍ച്ചകള്‍ നടത്തേണ്ടത്. ചര്‍ച്ചകളില്‍ അഭാവമുണ്ടെങ്കില്‍ അത് പൊതുവായിട്ടല്ല പറയേണ്ടത്. അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടത്. എന്ത് കാര്യമുണ്ടായാലും അത് കെ.സിയുടെ അക്കൗണ്ടിലേക്ക് ചേര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ അഭിപ്രായങ്ങള്‍ മുന്നണിക്കുള്ളില്‍ പറയുമെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മുട്ടം റെയില്‍വെ ഗേറ്റിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 3 ലക്ഷം രൂപയും എംഡിഎംഎയും പിടികൂടി; നിരവധി കേസുകളില്‍ പ്രതിയായ ബത്തേരി സ്വദേശി അറസ്റ്റില്‍, കാറും ഫോണും കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page