ട്യൂഷന്‍ കഴിഞ്ഞുവരികയായിരുന്ന 13 കാരിയെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ വച്ച് കൂട്ടബലാല്‍സംഗം ചെയ്തു; ക്രൂരത ആണ്‍സുഹൃത്തിന്റെ മുന്നില്‍വച്ച്

ഫരീദാബാദ്: 13 വയസുകാരിയെ സുഹൃത്തിന്റെ മുന്നില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ ഫരീദാബാദ് പ്രദേശത്തുള്ള തകര്‍ന്ന കെട്ടിടത്തിനിള്ളില്‍ വച്ചാണ് ഒരു സംഘം യുവാക്കള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പരാതി. സംഭവത്തില്‍ ഫരീദാബാദ് പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന പെണ്‍കുട്ടി 16 കാരനായ ആണ്‍സുഹൃത്തിനൊപ്പം ഫരീദാബാദിലുള്ള കെട്ടിടത്തിനകത്തേക്ക് പോയിരുന്നു. ഇത് കണ്ട മൂന്നുപേര്‍ അവരെ പിന്തുടര്‍ന്നു. അവിടെവച്ച് ഇരുവരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം ആണ്‍സുഹൃത്തിന്റെ മുന്നില്‍വച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 24നാണ് സംഭവം നടന്നതെങ്കിലും ഒരു മാസത്തോളം പെണ്‍കുട്ടി ഈ വിവരം മാതാപിതാക്കളില്‍ നിന്ന് മറച്ചുവച്ചു. പെണ്‍കുട്ടി കടുത്ത മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ കാര്യങ്ങള്‍ അന്വേഷിച്ചു. അപ്പോഴാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
അതേസമയം ആണ്‍സുഹൃത്തിനെയും പ്രതികള്‍ പീഡിപ്പിച്ചു എന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിച്ചു. സംഭവത്തില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page