കാസര്‍കോട്: കാറില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെറുവത്തൂര്‍ തുരുത്തി സ്വദേശി ഷിബു(39) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. കാറില്‍ സഞ്ചരിക്കവേ കാര്യങ്കോട് വച്ച് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കാറുലുണ്ടായിരുന്നവര്‍ ഉടന്‍ നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അവിവാഹിതനായിരുന്നു. കൈതക്കാട് പള്ളിമുക്കിലെ ഓട്ടോ ഡ്രൈവറായിരുന്നു. കെ സാവിത്രിയാണ് മാതാവ്.







