ഗജിനി’യിലെ വില്ലൻ; നടൻ പ്രദീപ് റാവത്ത് അന്തരിച്ചു, മലയാള സിനിമകളിലും അഭിനയിച്ചു

മുംബൈ: ഇന്ത്യൻ സിനിമയിലെ പ്രശസ്ത വില്ലൻ നടൻ പ്രദീപ് സിംഗ് റാവത്ത് (74) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യമെന്ന് നടി വിപന ഥാപ്പയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഗജിനി, ലഗാൻ, സർഫറോഷ് തുടങ്ങിയ വമ്പൻ ഹിറ്റ് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച നടനാണ് അദ്ദേഹം. ബിആർ ചോപ്രയുടെ മഹാഭാരതം പരമ്പരയിൽ അശ്വത്ഥാമാവായി അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം അഭിനയരംഗത്ത് ശ്രദ്ധേയനാകുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, …

കുളികഴിഞ്ഞ് കാൽ കഴുകുന്നതിനിടെ കുളത്തില്‍ വീണു;  ഒന്‍പതു വയസുകാരന് ദാരുണാന്ത്യം

തളിപ്പറമ്പ്:  പട്ടുവത്ത് പള്ളി കുളത്തില്‍ വീണ് ഒന്‍പതു വയസുകാരന്‍ ദാരുണാന്ത്യം.  കല്ലടത്ത് പട്ടുവം വളപ്പില്‍ അഷ്റഫ് – റാഹിമ ദമ്പതികളുടെ മകന്‍ അമാനാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഏഴുമണിക്കായിരുന്നു അപകടം. കുളി കഴിഞ്ഞ് കാല്‍ കഴുകുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കുളത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടുവം കടവ് ഗവ. എല്‍പി സ്‌കുളിലെ മൂന്നാം ക്‌ളാസ് വിദ്യാത്ഥിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ …

ഇന്നത്തെ പ്രധാന വാർത്തകൾ

​ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനോട് പുതിയ നയതന്ത്ര കരാറിലെത്താനോ അല്ലെങ്കിൽ പൂർണ്ണമായി കീഴടങ്ങാനോ ആവശ്യപ്പെട്ടു. എന്നാൽ, ഒമാൻ വഴി ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കി. ​കടൽപാത സുരക്ഷ: ചെങ്കടലിലും ഹോർമുസ് കടലിടുക്കിലും ചരക്കുകപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കടൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ സംയുക്ത സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. ​ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം .​ചെങ്കടലിൽ ഇന്ത്യൻ …

സംസ്ഥാനത്ത് കനത്ത മഴ തുടരും; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കനത്ത മഴയെ തുടർന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, …

യുവതി ആൾമറയില്ലാത്ത കിണറിൽ വീണ് മരിച്ച നിലയിൽ

കാസർകോട്: യുവതിയെ ആൾമറയില്ലാത്ത കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ ചാളക്കടവ് ആയുർവേദ ആശുപത്രിക്ക് സമീപത്തെ ഓട്ടോ ഡ്രൈവർ സുരേന്ദ്രന്റെ ഭാര്യ സരള (46 )ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞ നിലയിലായിരുന്നു. തോട്ടത്തിലുള്ള കിണറിന്റെ പരിസരത്ത് ചെരിപ്പ് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കിണറിൽ വീണു കിടക്കുന്നത് കണ്ടത്. അബദ്ധത്തിൽ കാൽ തെന്നി വീണതാണെന്ന് സംശയിക്കുന്നു. വിവരത്തെ തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. കിണറിൽ നിന്ന് യുവതിയെ പുറത്തെടുത്ത് കാഞ്ഞങ്ങാട് …

ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കാസർകോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി ആണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കേന്ദ്ര കാലാവസ്ഥവ കുപ്പ് ഇന്ന് അതി തീവ്ര മഴയ്ക്കുള്ള റെഡ് അലർട്ടും നാളെ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയിൽ ജില്ലയിൽ പലയിടങ്ങളിലും ജലാശയങ്ങൾ കര കവിഞ്ഞൊഴുകി വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, …

വീട് വാടകയ്ക്ക് എടുക്കാൻ എത്തി: വീട്ടുടമയുടെ കണ്ണിൽ മുളകുപൊടി വിതറി കൊള്ള; കാസർകോട്ടുകാരൻ ആലപ്പുഴയിൽ അറസ്റ്റിൽ

ആലപ്പുഴ: വീട് വാടകയ്ക്ക് എടുക്കാൻ എന്ന വ്യാജേന എത്തിയ കാസർകോട് സ്വദേശി വീട്ടുടമയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. അത് കണ്ട് ഒച്ചവച്ച് ഓടിയെത്തിയ വീട്ടുടമയുടെ ഭാര്യയുടെ വായിൽ തുണി തിരുകിവച്ച ശേഷം വീട്ടിൽ നിന്ന് 15 പവൻ സ്വർണം കൊള്ളയടിച്ച് ഞാെടിയിടയിൽ സ്ഥലംവിട്ടു. ആലപ്പുഴ സൗത്ത് പോലീസ് നടത്തിയ അതിസമർത്ഥമായ അന്വേഷണത്തിൽ കൊള്ളക്കാരനായ രാജ് മോഹനനെ കസ്റ്റഡിയിലെടുത്തു. കാസർകോട് സ്വദേശിയാണ് ഇയാളെന്ന് പറയുന്നു. ആലപ്പുഴ കൈതവന കണിയാംകുളം സ്വദേശി സുദർശന്റെ വീട്ടിലാണ് തിങ്കളാഴ്ച നട്ടുച്ചയ്ക്ക് വീടിന്റെ മുകളിലത്തെ …

വിവാഹവാർഷികത്തിന് വാങ്ങിയ കേക്ക് ചതിച്ചു; ആറ് പേർക്ക് ഭക്ഷ്യവിഷബാധ, പരപ്പയിലെ ബേക്കറി പൂട്ടിച്ചു

കാസർകോട്: വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പലെന്ന് പരാതി. കനകപ്പള്ളി സ്വദേശി സലീമിന്‍റെ പരാതിയിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി പരപ്പയിലെ സ്വീറ്റി ബേക്കറി പൂട്ടിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. വിവാഹ വാർഷികത്തിനു സലീമിന്‍റെ ബന്ധുക്കൾ സമ്മാനമായി കേക്ക് നൽകിയിരുന്നു. കേക്ക് മുറിച്ച് കഴിച്ചപ്പോൾ രുചി വ്യത്യാസം തോന്നി പരിശോധിച്ചു. തുടർന്നാണ് പൂപ്പൽ കണ്ടെത്തിയത്. കുട്ടികൾ ഉൾപ്പടെ കേക്ക് കഴിച്ചതിന് ശേഷമാണ് പൂപ്പൽ കണ്ടത്. കേക്ക് കഴിച്ച 6 പേർ ആശുപത്രിയിൽ ചികിത്സ തേടി.ഇവർ പ്രാഥമിക ചികിത്സ …

സംസ്ഥാനത്തെങ്ങും പെരുമഴ; 12 ജില്ലകളിൽ ഇന്നും ഓറഞ്ച് അലർട്ട്, മുഖ്യമന്ത്രി പത്തനംതിട്ടയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ചൊവ്വാഴ്ച പന്ത്രണ്ട് ജില്ലകളില്‍ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. 2 ജില്ലകളിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, …

മഴ: സംസ്ഥാനത്തും ജില്ലയിലും അതീവ ജാഗ്രത

കാസർകോട്: ശക്തമായ മഴ സംസ്ഥാനത്തു വൻ തോതിലുള്ള നാശനഷ്ടങ്ങളും കെടുതികളും ഉണ്ടാക്കുന്നു. സർക്കാർ അതീവ ജാഗ്രതയിലാണ്.​ കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലായി 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 59 കുടുംബങ്ങളിലെ 208-ഓളം പേരെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. പ്രകൃതിക്ഷോഭ- ദുരിതാശ്വാസ കേന്ദ്രങ്ങൾ ജില്ലാ കളക്ടർ അർജുൻ പാൺഡ്യൻ ഇന്നലെ രാത്രിയിലും സന്ദർശിച്ചു.​ തയ്യേനി കാട്ടാംകവല ഭാഗങ്ങളിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളരിക്കുണ്ട്, കാസർകോട് , മഞ്ചേശ്വരം താലൂക്കുകളിൽ നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.​ മധൂർ, …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സംഘർഷവും അമേരിക്ക-ഇറാൻ ചർച്ചകളും.​യു.എസ് ആക്രമണം മാറ്റിവെച്ചു. ഇറാനെതിരെ പ്രഖ്യാപിച്ച അതിശക്തമായ സൈനിക നടപടികളിൽ നിന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൽക്കാലികമായി പിന്മാറി. സൗദി അറേബ്യ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളുടെ നയതന്ത്ര ഇടപെടലിനെത്തുടർന്നാണ് ട്രംപിന്റെ ഈ പിന്മാറ്റമെന്നാണ് റിപ്പോർട്ടുകൾ. ​നയതന്ത്ര ചർച്ചകളിലേക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാഥമിക ചർച്ചകൾ ആരംഭിക്കുന്നതിനായി ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. എങ്കിലും ഹോർമുസ് കടലിടുക്കിലെ ഉപരോധവും അനുബന്ധ കപ്പൽ ഗതാഗത തടസ്സങ്ങളും പൂർണമായി നീങ്ങിയിട്ടില്ല. യുക്രെയ്ൻ – റഷ്യ യുദ്ധം​വൻതോതിലുള്ള ഡ്രോൺ-മിസൈൽ ആക്രമണം: …

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസ തുടങ്ങിയവക്ക് അവധി ബാധകമായിരിക്കും.​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നിതീഷ് സഹദേവ് ചിത്രത്തില്‍ മമ്മൂട്ടി; നടന്‍ ലൊക്കേഷനിലെത്തി

ഫാലിമി, തലൈവര്‍ തമ്പി തലൈമയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിക്കാന്‍ നടന്‍ മമ്മൂട്ടി എത്തി. ലൊക്കേഷനില്‍ നിന്നുമുള്ള ഫോട്ടോകള്‍ പങ്കിട്ട് മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് കാരക്കുടിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തമിഴില്‍ ധനുഷിനൊപ്പം അഭിനയിക്കുന്ന ഓം പൂര്‍ത്തിയാക്കിയ ശേഷമാണ് തിങ്കളഴ്ച മമ്മൂട്ടി പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയത്. മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ മമ്മൂട്ടിയുടെ ചിത്രം ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കളങ്കാവല്‍ എന്ന ബ്‌ളോക് ബസ്റ്റര്‍ …

മദ്യപിച്ച് പൂസായി രാത്രി നഗരത്തിലെത്തി, വീട്ടില്‍പോകാന്‍ ബസില്ല; സര്‍ക്കാര്‍ ബസ് തട്ടികൊണ്ടുപോയ യുവാവ് പിടിയില്‍

അമരാവതി: വീട്ടില്‍ പോകാന്‍ മദ്യലഹരിയില്‍ ആന്ധ്ര ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ ആളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ആന്ധ്രപ്രദേശ് ശ്രീ സത്യസായി ജില്ലയിലെ കദിരിയില്‍ ആണ് സംഭവം. സംഭവത്തില്‍ അനന്തപൂര്‍ സ്വദേശി ശിവപ്രസാദ് (45) പിടിയിലായി. കദിരിയില്‍ നിന്ന് അന്നമയ്യ ജില്ലയിലെ മദനപ്പള്ളി വരെ 80 കിലോമീറ്ററോളമാണ് ഇയാള്‍ ബസ് ഓടിച്ചുപോയത്. ശനിയാഴ്ചയായിരുന്നു സംഭവം. മദനപ്പള്ളിയിലേക്ക് യാത്ര ചെയ്യാനായി വെള്ളിയാഴ്ച രാത്രി വൈകിയാണ് കദിരി ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ശിവപ്രസാദ് എത്തിയത്. അര്‍ദ്ധരാത്രിയില്‍ ബസുകള്‍ ലഭ്യമല്ലാതിരുന്നതിനെ തുടര്‍ന്ന്, …

13 ക്രിമിനല്‍ കേസുകള്‍, 30 ലധികം വാറണ്ടുകള്‍, ഏഴുവര്‍ഷമായി ഒളിവില്‍; പ്രതി മഞ്ചേശ്വരത്ത് പിടിയില്‍

മംഗളൂരു: 13 ഓളം ക്രിമിനല്‍ കേസുകളിലെ വാറണ്ട് പ്രതി മഞ്ചേശ്വരത്ത് പിടിയില്‍. ഉള്ളാള്‍ താലൂക്കിലെ മാര്‍ഗത്തലെ സ്വദേശിയും മഞ്ചേശ്വരം പാവൂരില്‍ താമസക്കാരനുമായ ഉമ്മര്‍ നവാഫ് (33) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഏഴുവര്‍ഷമായി മഞ്ചേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഉമ്മര്‍ നവാഫിനെതിരെ 30 ലധികം ജാമ്യമില്ലാ വാറണ്ടുകളുണ്ട്. കവര്‍ച്ച, അക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 13 കേസുകളില്‍ പ്രതിയാണ്. ഒളിവില്‍ പോയതിനെ തുടര്‍ന്ന് യുവാവിനെ പിടികൂടാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ടീം രൂപീകരിച്ചിരുന്നു. പ്രതിയെ തിങ്കളാഴ്ച വൈകീട്ട് മംഗളൂരു …

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഇന്ന് 10 ജില്ലകളില്‍ തീവ്രമഴ; പ്രളയ ഭീതി, കടലിന്റെ മക്കള്‍ പത്തനംതിട്ടയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഉച്ചയ്ക്ക്‌ശേഷം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ പ്രളയസമാനമായ സാഹചര്യം നിലനില്‍ക്കുകയാണ്. പത്തനംതിട്ടയിലെ പമ്പയിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. മേഖലയില്‍ മഹാപ്രളയ …

ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിച്ചില്ല; ഡ്രൈവര്‍ മേലുദ്യോഗസ്ഥനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി

പട്ന: ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിക്കാതിരുന്ന മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ അടിച്ചു കൊലപ്പെടുത്തി. ബിഹാര്‍ സസാറാം മുനിസിപ്പല്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വിമല്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡ്രൈവര്‍ മിതിലേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍എല്‍ജെപി (ആര്‍വി) എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് മരണപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാര്യ ആരോപിച്ചതോടെ കേസ് പിന്നീട് രാഷ്ട്രീയ വഴിത്തിരിവായി. എന്നാല്‍ എംഎല്‍എ നിഷേധിച്ച ആരോപണം നിഷേധിച്ച് രംഗത്തെത്തി. ഞായറാഴ്ച രാത്രി പട്നയിലേക്കുള്ള യാത്രയ്ക്കിടെയാണ് കൊലപാതകം നടന്നത്.വാഹനമോടിക്കുന്നതിനിടെ ടോയ്‌ലറ്റ് ബ്രേക്ക് നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് …

ബിവറേജ് കോര്‍പ്പറേഷന്റെ പയ്യന്നൂര്‍ ഔട്ട്‌ലെറ്റില്‍ നിന്നും വിലകൂടിയ മദ്യം മോഷ്ടിച്ചു

പയ്യന്നൂര്‍: ബിവറേജ് കോര്‍പ്പറേഷന്റെ പയ്യന്നൂര്‍ ഔട്ട്‌ലെറ്റില്‍ വില്‍പനക്കായി സൂക്ഷിച്ച മദ്യം കവര്‍ന്നു. 3140 രൂപ വിലവരുന്ന മദ്യക്കുപ്പിയാണ് മോഷ്ടിച്ചതെന്ന് പയ്യന്നൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബെവ്‌കോഷോപ്പ് ഇന്‍ ചാര്‍ജ്ജ് കണ്ണൂര്‍ പള്ളിക്കുന്നിലെ പി.കെ.നവീന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ജൂലായ് 12 നു വൈകുന്നേരം 4.20 മണിക്കാണ് സംഭവം. സ്റ്റോക്കില്‍ കുറവുവന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.