കാസർകോട്: സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും നാടക സംവിധായകനുമായ വി ശശി നീലേശ്വരം അന്തരിച്ചു. 75 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചെറുകുന്നിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. സംസ്‍കാരം പിന്നീട്. നാടക മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് 2023-ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി പ്രമുഖങ്ങളായ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മോത്തിറാണിയാണ് ഭാര്യ. ശാന്തി, ഉണ്ണികൃഷ്ണൻ എന്നിവർ മക്കളാണ്.








