41 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി; 10 പേര്‍ അറസ്റ്റില്‍
ബംഗളൂരു: കര്‍ണാടക ദാവന്‍ഗരയില്‍ 41 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ 10 പേര്‍ അറസ്റ്റില്‍. ബസവപട്ടണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗ്രാമത്തില്‍ ജൂണ്‍ 3 ന് വൈകുന്നേരമാണ് സംഭവം നടന്നത്. അന്ന് വൈകുന്നേരം ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതി വീട് വിട്ടിറങ്ങിയിരുന്നു. കരഞ്ഞ് കൊണ്ടുനടന്നു പോകുന്ന യുവതിയെ കണ്ട രണ്ട് യുവാക്കള്‍ വീട്ടിലെത്തിക്കാമെന്ന വാഗ്ദാനം നല്‍കി ആശ്വസിപ്പിച്ചു. തുടര്‍ന്ന് ശീതളപാനിയത്തില്‍ മദ്യം കലര്‍ത്തി യുവതിക്കു നല്‍കി. ബോധരഹിതയായ യുവതിയെ യുവാക്കള്‍ ഗ്രാമത്തിലെ ഒരു ഫാമിലെ കെട്ടിടത്തിലെത്തിച്ചു. തുടര്‍ന്ന് …