അനധികൃതമായി കർണാടകയിൽ നിന്നും കേരളത്തിലേക്ക് കന്നുകാലിക്കടത്ത്; പിക്കപ്പ് വാനിൽ 11 കന്നുകാലികളെ കുത്തിനിറച്ച് കടത്തിയ 52 കാരൻ അറസ്റ്റിൽ

പുത്തൂർ: കേരളത്തിലേക്കുള്ള അനധികൃത കന്നുകാലിക്കടത്ത് പൊലീസ് പിടികൂടി. ആവശ്യമായ പെർമിറ്റോ, രേഖകളോ ഇല്ലാതെ 11 കന്നുകാലികളെ കേരളത്തിലേക്ക് കടത്തിയ കർണാടക സ്വദേശിയെ പുത്തൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ ആര്യാപു സ്വദേശി ശിവപ്രസാദ് (52) ആണ് അറസ്റ്റിലായത്. പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുഷമ ജി ഭണ്ഡാരിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് തിങ്കളാഴ്ച പുലർച്ചെ വാഹന പരിശോധന നടത്തിയത്.
പിക്കപ്പ് വാഹനത്തിൽ കേരളത്തിലേക്ക് അനധികൃതമായി കന്നുകാലികളെ കൊണ്ടുപോകുന്നതായാണ് വിവരം. പുത്തൂരിലെ ബൽനാട് ഗ്രാമത്തിലെ ബിലിയൂർകട്ടെയിൽ വെച്ച്, കർണാടക രജിസ്ട്രേഷൻ നമ്പറുള്ള ഒരു പിക്കപ്പ് വാഹനം ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു.
വാഹനം തടഞ്ഞപ്പോൾ ഡ്രൈവറും അതിലുണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വാഹനത്തിൽ ക്രൂരമായ രീതിയിൽ 11 കന്നുകാലികളെ അകത്ത് കുത്തിനിറച്ച നിലയിൽ കണ്ടെത്തി. കന്നുകാലികളെ കശാപ്പ് ചെയ്ത് വിൽക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കന്നുകാലികളെ ലൈസൻസോ പെർമിറ്റോ ഇല്ലാതെ കേരളത്തിലേക്ക് കടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്, പുത്തൂർ റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കർണാടക ഗോവധ നിരോധന നിയമത്തിലെ 2020 ലെ സെക്ഷൻ 4, 6, 7, 12, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11(ഡി) എന്നിവ ചുമത്തി കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page