ഉദുമ: കോഴിക്കോട് ഹിപ്പ്‌നോഹാന്‍ഡ്‌സ് അക്കാദമി നൂറിലധികം മെന്റലിസ്റ്റുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് എറണാകുളം ക്ലാരിയോണ്‍ ഹോട്ടലില്‍ നടത്തിയ ഇലക്ട്രോ കൈനസിസ് മെന്റലിസം മെഗാ പരിപാടിയില്‍ പ്രമുഖ പരിശീലകന്‍ ഷൈജിത്തിന് മെന്റലിസത്തില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ചു. കോഴിക്കോട്ടു നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പള്ളിക്കര പഞ്ചായത്തിലെ പാക്കം കരുവാക്കോട് സ്വദേശിയായ ഷൈജിത്ത് ജെ.സി.എയുടെ സോണല്‍ പരിശീലകനാണ്. എക്‌സലന്റ് ട്രെയിനിംങ്ങ് അക്കാഡമി എന്ന സ്ഥാപനം നടത്തുന്നുണ്ട്. കേരള സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന വിവിധ വകുപ്പുകളിലെ മുന്‍നിര പരിശീലകനായും പ്രവര്‍ത്തിക്കുന്നു.








