തളങ്കര കടവത്തെ കെഎ നഫീസ അന്തരിച്ചു

കാസർകോട്: തളങ്കര കടവത്ത് ടി കെ ഹൗസിലെ പരേതനായ ടി കെ അബ്ദുൽ ഖാദറിന്റെ ഭാര്യ കെഎ നഫീസ കടവത്ത്(84) അന്തരിച്ചു. മക്കൾ: സായിറ ബങ്കരകുന്ന്, ഹാരിസ് കടവത്ത്, ഫിറോസ് (മലേഷ്യ), നസീറ പള്ളം, അഷ്റഫ് അസ്സു (ഖത്തർ), റിയാസ് (ഗോവ), ഷെഫീഖ് അബ്സി( ഖത്തർ). മരുമക്കൾ: സുജാരുദ്ദീൻ ബങ്കരകുന്ന്, മഹ്മൂദ് പള്ളം, ഉമൈമ എരുതുംകടവ്, റാഷിദ തെക്കിൽ, നിഷിദ കണ്ണംകുളം, സദ്ര തെക്കിൽ, സഫീറ നെല്ലിക്കുന്ന്. സഹോദരങ്ങൾ: പരേതനായ കെ എ അബ്ദുറഹ്മാൻ, പരേതനായ കെ …

ഇന്നത്തെ പ്രധാന വാർത്തകൾ

ഹോർമുസ് കടലിടുക്കിലെ കപ്പൽപ്പാതകളുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ധാരണയിലെത്തുന്നതായി റിപ്പോർട്ടുകൾ. കടൽപ്പാത തുറക്കുന്നതിനും ആണവായുധ നീക്കങ്ങൾ തടയുന്നതിനുമുള്ള നീക്കങ്ങളിലാണ് യു.എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ​ആക്രമണങ്ങളും തിരിച്ചടികളും: മേഖലയിലെ പിരിമുറുക്കങ്ങൾക്കിടയിൽ യമനിലെ സൈനിക ക്യാമ്പുകൾക്ക് നേരെയും സൗദി അതിർത്തി പ്രദേശങ്ങളിലേക്കും ഹൂതികൾ മിസൈലാക്രമണം നടത്തിയതായി വാർത്തകൾ പുറത്തുവന്നു. ബംഗ്ലാദേശിൽ പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 20-ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ​ഷെയ്ഖ് ഹസീനയുടെ പ്രതികരണം: ഇന്ത്യയിൽ അഭയം തുടരുന്നതിനിടെ, രാജ്യത്തുനിന്ന് തന്നെ മാറ്റാനാവില്ലെന്നും ഡിസംബറോടെ തിരികെ മടങ്ങാൻ …

അതിശക്തമായ മഴ ഇന്നും തുടരും: ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് തീവ്ര മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് എന്നീ ജില്ലയിലാണ് തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, …

നാളെ ട്യൂഷൻ ക്ലാസോ, സ്പെഷ്യൽ ക്ലാസോ പാടില്ല; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

കാസർകോട്: തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ശനിയാഴ്ച കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, കോളേജുകൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള യാതൊരുവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറന്നു പ്രവർത്തിക്കാൻ പാടില്ല. ഒരു സ്കൂളിലും സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കാൻ പാടില്ല. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന്ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

ബദിയടുക്ക ചർലടുക്കയിൽ അമ്മയുടെയും മകളുടെയും വീടുകളിൽ വൻ കവർച്ച; ഏഴു പവൻ സ്വർണ്ണം കവർന്നു, പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ചർലടുക്കയിൽ അമ്മയുടെയും മകളുടെയും വീടുകളിൽ വൻ കവർച്ച. ഏഴു പവൻ സ്വർണ്ണം കവർന്നതായി സൂചന. പൊലീസ് വീട്ടിൽ എത്തി അന്വേഷണം ആരംഭിച്ചു. മറിയമ്മ, മകൾ ആയിഷാന എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത്. ഒരേ പറമ്പിനുള്ളിലാണ് ഇരുവരുടെയും വീട് സ്ഥിതിചെയ്യുന്നത്. രണ്ടുദിവസം മുമ്പ് വീടുകൾ പൂട്ടി കുടുംബാംഗങ്ങൾ ബന്ധുവീട്ടിൽ പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഇരു വീടുകളുടെയും മുൻവശത്തെ വാതിലുകൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തു കടന്ന മോഷ്ടാക്കൾ ഏഴു …

അവിവാഹിതയായ മകള്‍ ഗര്‍ഭിണി; അപമാനഭയത്താല്‍ നദിയില്‍ മുക്കിക്കൊന്നു, പിതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഗര്‍ഭിണിയായ മകളെ അപമാനഭയത്താല്‍ കൊലപ്പെടുത്തിയ കേസില്‍ പിതാവും ബന്ധുവും അറസ്റ്റില്‍. സൗത്ത് ഡല്‍ഹിയിലെ ടിഗ്രിയില്‍ താമസിക്കുന്ന ലഖ്പത് സിംഗും(52) ബന്ധുവുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. 18 കാരിയായ മകള്‍ ഗര്‍ഭിണിയായതറിഞ്ഞതിനെ തുടര്‍ന്ന് കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. ചികിത്സയ്ക്കെന്ന പേരിലാണ് ലഖ്പത് സിംഗ് മകളെ ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള സ്വന്തം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ജൂലൈ 29 നാണ് സംഭവം. ഒരു ബന്ധുവിനൊപ്പം സിംഗ് തന്റെ മകളെ ആഗ്രയിലെ ബസൗനി പ്രദേശത്തെ ചമ്പല്‍ നദിയുടെ തീരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നേരത്തെ തീരുമാനിച്ചതു പ്രകാരം …

ജില്ലാ ആസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതി ആശുപത്രിയില്‍

കാസര്‍കോട്: ജില്ലാ ആസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. യുവതി രാവിലെ മുതല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് വിവരം. ഉച്ചയോടെ ഓഫീസില്‍ അവശ നിലയില്‍ കണ്ട ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ ചെങ്കളയിലെ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എലിവിഷം കഴിച്ച ജീവനക്കാരിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓണക്കാലത്ത് 165000 മെട്രിക് ടണ്‍ അരി റേഷന്‍ വഴി വിതരണം ചെയ്യും: മന്ത്രി അനൂപ് ജേക്കബ്

കാസര്‍കോട്: ഈ ഓണക്കാലത്ത് 165000 മെട്രിക് ടണ്‍ അരി സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയത്തില്‍ ഗോത്ര വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള മൊബൈല്‍ റേഷന്‍ കടയുടെ സംസ്ഥാനതല ഉദ്ഘാടനവും ഫ്‌ലാഗ് ഓഫ് കര്‍മ്മവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓണക്കാലത്ത് സപ്ലൈകോയ്ക്ക് 253 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഓണക്കാലത്ത് എ എ വൈ കാര്‍ക്ക് സൗജന്യ കിറ്റ് …

കെട്ടിടത്തിന് നമ്പര്‍ ലഭിക്കാന്‍ വ്യാജ രേഖ ഉണ്ടാക്കി; കുമ്പള പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ പൂക്കട്ട സ്വദേശിക്കെതിരെ കേസെടുത്തു

കാസര്‍കോട്: കുമ്പള ഗ്രാമപഞ്ചായത്തില്‍ ബില്‍ഡിങ് നമ്പര്‍ ലഭിക്കുന്നതിനായി മാറിപ്പോയ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ കെട്ടിടത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റും, വ്യാജ പണമടച്ച രസീതും ഉണ്ടാക്കിയെടുത്തെന്ന പരാതിയില്‍ പൂക്കട്ട സ്വദേശിക്കെതിരെ കേസെടുത്തു. കുമ്പള പഞ്ചായത്ത് മുന്‍ സെക്രട്ടറി കോട്ടയം സ്വദേശി സിദ്ധാര്‍ഥിന്റെ പരാതിയില്‍ കൊടിയമ്മ പൂക്കട്ടയിലെ ഫാറൂഖിനെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.കഴിഞ്ഞ ജനുവരി 14-ന് ആണ് സംഭവം. ഫാറുഖിന്റെ ഉടമസ്ഥതയിലുള്ള ഉളുവാര്‍ എന്ന സ്ഥലത്തെ കെട്ടിടത്തിന്റെ ബില്‍ഡിങ് നമ്പറിനു വേണ്ടി എല്ലാം രേഖകളും വ്യാജമായി ഉണ്ടാക്കിയെടുക്കുകയായിരുന്നു. കഴിഞ്ഞ സപ്തംബര്‍ 25ന് …

കീര്‍ത്തനയുടെ നിര്‍ണായക ചാറ്റുകളും ചിത്രങ്ങളും പൊലീസിന് ലഭിച്ചു; വടകര എംഡിഎംഎ കേസില്‍ ഇടപാടിന് വിദ്യാര്‍ഥികളെ ഉപയോഗിച്ചതായി സംശയം

കോഴിക്കോട്: അധ്യാപികമാര്‍ അറസ്റ്റിലായ വടകര എംഡിഎംഎ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. ലഹരി ഇടപാടുകള്‍ സംബന്ധിച്ച ചാറ്റുകള്‍ ഫോണില്‍ നിന്നും കണ്ടെത്തിയതായാണ് സൂചന. എന്‍ഡിപിഎസ് കേസിലെ പ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. അധ്യാപികമാരും ജിജിലും ഷിന്റോയ്ക്ക് പണം അയച്ചതായി കണ്ടെത്തിയിരുന്നു. കീര്‍ത്തന, കേസിലെ മറ്റ് പ്രതികളുമായി ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിള്‍ പേ ഇടപാടുകള്‍ നടത്തിയതായി അന്വേഷണസംഘം കോടതിയെ …

തായ്‌ലന്‍ഡില്‍ കൂട്ടക്കുരുതി; ആദ്യം മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവച്ചുകൊന്നു, പിന്നാലെ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കൊലപ്പെടുത്തി, കൊലയാളിയായ 14 കാരന്‍ സ്വയം വെടിവെച്ച് മരിച്ചു

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ കൂട്ടക്കുരുതി. മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥി 3 വിദ്യാര്‍ഥികളെയും 3 അധ്യാപകരെയും കൊലപ്പെടുത്തി. മറ്റു 15 പേരെ വെടിവച്ച ശേഷം വെടിവെച്ച് സ്വയം ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വടക്കുപടിഞ്ഞാറന്‍ ബാങ്കോക്കിലുള്ള നോന്തബുരി പ്രവിശ്യയിലെ ഡെബ്‌സിറിന്‍ നോന്തബുരി സ്‌കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. ഏകദേശം 3100 വിദ്യാര്‍ത്ഥികളും 147 അധ്യാപകരുമുള്ള വിദ്യാലയത്തിലാണ് സംഭവം. പ്രകോപന കാരണം വ്യക്തമല്ല. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുത്തച്ഛന്റെ തോക്ക് കൈക്കലാക്കിയാണ് …

പിഎസ് സി പരീക്ഷാ ക്രമക്കേട്: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി, ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: പിഎസ് സി നിയമന ക്രമക്കേടിനെതിരെ യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെവി വരുണ്‍ പ്രസാദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അശ്വിന്‍ കൊല്ലാലയില്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി, ശ്രുതി പൊയിലൂര്‍, പിആര്‍ സുനില്‍കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാപ്രസിഡന്റ് രമണി ബളാല്‍ തുടങ്ങിയവര്‍ …

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിന് പിഴയിട്ട എംവിഡി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. അടൂര്‍ എം വി ഡി സ്‌ക്വാഡിലെ ലൈജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിഴ ചുമത്തിയത്. ജീപ്പിനു മുന്നിലെ ആഡംബര ലൈറ്റുകള്‍ക്ക് 5200 രൂപയാണ് പിഴ ഈടാക്കിയത്.ഓഫ് റോഡ് വാഹനം പ്രളയദുരിതത്തില്‍പ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായാണ് ആറന്മുളയില്‍ എത്തിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ വാഹനത്തിന് പിഴയിട്ടതില്‍ വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. സംഭവത്തില്‍ …

അടിവസ്ത്രം ധരിച്ച് ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണത്തിനെത്തി, അഴിച്ചുവെച്ച ജീന്‍സിനൊപ്പം മൊബൈല്‍ ഫോണും മറന്നു, തിരികെ എടുക്കാനെത്തിയ കളളന്‍ നൈസാബ് പിടിയില്‍

മുവാറ്റുപുഴ: ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണ ശ്രമം നടത്തിയ കള്ളന്‍ പിടിയിലായി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുര്യന്‍മല സ്വദേശി നൈസാബിനെ (28) മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.മോഷണശ്രമത്തിനിടെ മറന്നുവച്ച മൊബൈല്‍ ഫോണും ജീന്‍സും എടുക്കാന്‍ പിറ്റേദിവസം തിരികെയെത്തിയപ്പോള്‍ ജീവനക്കാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു വെള്ളൂര്‍ക്കുന്നത്തെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണ ശ്രമം നടന്നത്. ഗോവണിയില്‍ ജീന്‍സ് അഴിച്ചുവെച്ച് അടിവസ്ത്രം മാത്രം ധരിച്ചാണ് കള്ളന്‍ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ രണ്ടാം നിലയില്‍ കയറിയത്. പൂട്ട് ആയുധം ഉപയോഗിച്ച് മുറിക്കാനും പൊളിക്കാനും …

ഷൂസ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം; മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

മംഗളൂരു: ഷൂസ് ധരിച്ചതിന്റെ പേരില്‍ സംഘം ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ പാണ്ഡേശ്വര്‍ പൊലീസ് കേസെടുത്തു. പയ്യന്നൂര്‍ കവ്വായി സ്വദേശികളായ രോഹന്‍ രമേഷ് (19), കെ.വേദാന്ത് സുഹാസ് (19), രാമന്തളി സ്വദേശി എം. പി.റഹാന്‍ (19), കണ്ണൂര്‍ വേങ്ങര സ്വദേശി പി.മുഹമ്മദ് ഹര്‍ബാന്‍ (19), തൃശൂര്‍ കണ്ടശാംകടവ് സ്വദേശി പി.കെ.റെജിന്‍ (19) എന്നിവരെയാണ് കേസില്‍ പൊലീസ് പിടികൂടിയത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. പാണ്ഡേശ്വര്‍ ശ്രീനിവാസ കോളേജിലെ രണ്ടാം വര്‍ഷ ലോജിസ്റ്റിക്‌സ് ഡിപ്ലോമ …

കനത്തമഴയില്‍ റോഡ് തകര്‍ന്നു; യാത്രാ ദുരിതം ഇരട്ടിയായി; കാസര്‍കോട് നഗരത്തിലെ റോഡുകളില്‍ ഗര്‍ത്തങ്ങള്‍

കാസര്‍കോട്: മഴ കനത്തതോടെ നഗരത്തിലേയും പരിസരങ്ങളിലേയും റോഡുകള്‍ തകര്‍ന്നു. പലേടത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ യാത്രാ ദുരിതം ഇരട്ടിയായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മെക്കാഡം ചെയ്ത ബീച്ച് റോഡിലെ പല ഭാഗങ്ങളിലും ഗര്‍ത്തം രൂപപ്പെട്ടു. ചിലയിടങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ക്കായി വെട്ടി പൊളിച്ച ഭാഗങ്ങള്‍ ശരിയായ രീതിയില്‍ നന്നാക്കാത്തതും യാത്രാ ദുരിതത്തിന് കാരണമായി. റോഡിലെ കുഴികള്‍ കാരണം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമായി. നെല്ലിക്കുന്ന് ഹാര്‍ബര്‍ പ്രവൃത്തി പുരോഗമിക്കുന്നുണ്ടെങ്കിലും റോഡിലെ കുഴിയും റോഡിലെ വീതി കുറവും നിത്യേനയുള്ള …

യുവ മോഡല്‍ കൃതി ബംഗേര വീട്ടില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഉഡുപ്പി: യുവ മോഡലിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍മാഡി സ്വദേശിനി കൃതി ബംഗേര(27) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മോഡലിംഗ് രംഗത്ത് പ്രശസ്തയായിരുന്ന കൃതി ഉഡുപ്പിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ വിഷാദ രോഗം കാരണം കഴിഞ്ഞ നാലുമാസത്തോളമായി വീട്ടില്‍ തന്നെയായിരുന്നു. രണ്ടുദിവസം മുമ്പ് താന്‍ മരിക്കുമെന്ന് മാതാവ് രത്‌നയോട് യുവതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ മുറിയില്‍ യുവതിയെ പൂട്ടിയിട്ടിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് …

എസ് വൈ എഫ് സാരഥി സഞ്ചാരത്തിന് ജില്ലയിൽ വരവേൽപ്പ്

കാസർകോട്: ‘പ്രവർത്തകർക്കൊപ്പം’ എന്ന സന്ദേശവുമായി സുന്നി യുവജന ഫെഡറേഷൻ നടത്തുന്ന സംസ്ഥാന സാരഥി സഞ്ചാരത്തിന് കാസർകോട് ജില്ലയിലെ പള്ളിക്കരയിൽ സ്വീകരണം നൽകി. എസ് വൈ എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന – ജില്ലാ നേതാക്കളായ ഫവാസ് വഹബി,സയ്യിദ് ഹസൻ ജിഫ്രി തങ്ങൾ മൂന്നിയൂർ നേതൃത്വം നൽകി. സാരഥി സന്ദേശം എസ് വൈ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് ബാഖവി …