ബൈക്കും മൊബൈലും പാലത്തിനു മുകളില്‍ ഉപേക്ഷിച്ച നിലയില്‍; കാണാതായ വ്യാപാരിയുടെ മൃതദേഹം പുഴയില്‍

പുത്തൂര്‍: മൂന്നു ദിവസം മുമ്പ് കാണാതായ വ്യാപാരിയുടെ മൃതദേഹം പഴയില്‍ കണ്ടെത്തി. ഉപ്പിനങ്ങാടി ഹിരേബന്ദടി പെരാബെ സ്വദേശി മാധവ ഗൗഡ (44) ആണ് മരിച്ചത്. ആത്തൂരില്‍ ടയര്‍ പഞ്ചര്‍ റിപ്പയര്‍ ഷോപ്പ് ആരംഭിച്ച മാധവയെ ഒക്ടോബര്‍ 2 ന് ആണ് കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് കടയിലേക്ക് പോയെങ്കിലും വൈകീട്ട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഉപ്പിനങ്ങാടിയിലെ കുമാരധാര നദിക്ക് കുറുകെയുള്ള പഴയ പാലത്തില്‍ നിന്ന് ഇയാളുടെ ബൈക്കും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. പുഴയില്‍ ചാടിയതാകാമെന്ന സംശയത്തെ തുടര്‍ന്ന് കുമാരധാര, നേത്രാവതി പുഴകളുടെ സംഗമസ്ഥാനത്ത് ഫയര്‍ സര്‍വീസ് സംഘവും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തി. എന്നാല്‍ കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകീട്ട് ബൊല്ലാരയിലെ പുഴയില്‍ നാട്ടുകാര്‍ ഒരു മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ടു. പരിശോധനയില്‍ അത് മാധവ ഗൗഡയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. മാധവ 14 വര്‍ഷമായി വിഷാദരോഗത്തിനും മദ്യത്തിനും അടിമയായിരുന്നുവെന്നു കുടുംബം പറയുന്നു. ഏകദേശം നാല് മാസം മുമ്പ്, മദ്യപാനത്തില്‍ നിന്ന് മുക്തി നേടാന്‍ അദ്ദേഹം പുത്തൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കാണാതാകുന്നതിന് മൂന്ന് ദിവസം മുമ്പ് അദ്ദേഹം വീണ്ടും മദ്യപാനം ആരംഭിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പിനങ്ങാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബേവിഞ്ചയില്‍ നിന്നു 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കവര്‍ച്ച പതിവാക്കിയ സംഘം, ബേക്കലിലും കേസ്
Scroll to top

You cannot copy content of this page