കോട്ടയം: സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലെ ഒബ്സര്‍വേഷന്‍ ഹോമില്‍ 17കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശിയാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ബന്ധുവീട്ടില്‍ നടന്ന മോഷണകേസുമായി ബന്ധപ്പെട്ട് നിയമ നടപടികളിലായിരുന്നു. ജാമ്യത്തിലെടുക്കാന്‍ ആരും എത്താത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം. മോഷണ കേസും ക്രിമിനല്‍ പശ്ചാത്തലവും ചൂണ്ടിക്കാട്ടി സെപ്തംബര്‍ ഏഴിനാണ് കുട്ടിയെ ഒബ്സര്‍വേഷന്‍ ഹോമിലെത്തിച്ചത്. തുടര്‍ന്ന് മൂന്നുതവണ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാന്‍ ആരുമെത്തിയില്ലെന്ന് പൊലീസ് പറയുന്നു








