മുന്നറിയിപ്പില്‍ മാറ്റം; നാളെയും മറ്റന്നാളും തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മൂന്നു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ …

‘മോഹന്‍ലാല്‍ ഉപയോഗിച്ച വാഹനത്തിന്റെ നമ്പര്‍ വ്യാജം’; തന്റെ സമ്മതമില്ലാതെ കാറിന്റെ നമ്പര്‍ ഉപയോഗിച്ചു, ദൃശ്യം 3 സിനിമയ്ക്കെതിരെ ഉടമയുടെ പരാതി

ഇടുക്കി: മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ദൃശ്യം 3 സിനിമയ്ക്കെതിരെ പരാതി. സിനിമയില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ വ്യാജമെന്നാണ് പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് പൊലീസില്‍ പരാതി നല്‍കിയത്. അറിവോ സമ്മതമോ ഇല്ലാതെ തന്റെ വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്ന് രാജീവിന്റെ പരാതിയില്‍ പറയുന്നു. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജിത്തു ജോസഫ്, മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.സ്വന്തം വാഹനത്തിന്റെ ആര്‍.സി ബുക്കിന്റെപകര്‍പ്പ് സഹിതമാണ് മൂന്നാര്‍ ഡിവൈഎസ്പിക്ക് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. രാജീവിന്റെ വാഹനം മഹീന്ദ്ര സ്‌കോര്‍പിയോ ആണെങ്കിലും, …

നഗ്‌നനായി അര്‍ധരാത്രിയില്‍ വീടുകളില്‍ എത്തും; കിടപ്പുമുറിയില്‍ ഒളിഞ്ഞുനോട്ടം ലക്ഷ്യം; 58 കാരനെ കയ്യോടെ പിടികൂടി, കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് ആള്‍ക്കൂട്ടം

പത്തനംതിട്ട: വീട്ടില്‍ ഒളിഞ്ഞു നോക്കി എന്ന് ആരോപിച്ച് റാന്നിയില്‍ മദ്യപനെ കൈകാലുകള്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം മര്‍ദിച്ച് അവശനാക്കി. റാന്നി ഉന്നക്കാവ് സ്വദേശി വര്‍ഗീസ് മാത്യുവിനാ(58)ണ് മര്‍ദനമേറ്റത്.കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയിലാണ് നാട്ടുകാരുടെ മര്‍ദ്ദനം ഉണ്ടായത്. കൈകാലുകള്‍ കെട്ടിയിട്ടാണ് മര്‍ദ്ദനം. സംഭവം നാട്ടുകാര്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒളിഞ്ഞുനോക്കിയ സംഭവത്തില്‍ പ്രദേശവാസിയായ സ്ത്രീയുടെ പരാതിയില്‍ വര്‍ഗീസ് മാത്യുവിനെതിരെ റാന്നി പൊലീസ് കേസെടുത്തിട്ടുണ്ട്. വര്‍ഗീസിനെ ക്രൂരമായി മര്‍ദിച്ച നാട്ടുകാര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. …

വിക്രം ഇലക്ട്രോണിക്‌സ് ഉടമ കെപി രാമചന്ദ്രന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡിലെ വിക്രം ഇലക്ടോണിക്‌സ് സ്ഥാപന ഉടമയും അടുക്കത്ത് ബയല്‍ സ്വദേശിയുമായ കെപി രാമചന്ദ്രന്‍(84) അന്തരിച്ചു. മംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ: ശോഭ. മക്കള്‍: രോഷ്‌നി, ദിവ്യ, വിക്രം.

‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

കാസര്‍കോട്: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും ഐജയുടെ മരണത്തില്‍ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ടു എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോസ്റ്റ് ഓഫീസിന് മുന്നില്‍ ബാരിക്കേഡ് വച്ച് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടന്ന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ചില പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിച്ച് കടക്കുകയും ചെയ്തതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. പിന്നാലെ …

മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ ഉപ്പള സ്വദേശി പിടിയില്‍

കാസര്‍കോട്: മയക്കുമരുന്ന് കേസില്‍ ജാമ്യം നേടിയ ശേഷം ഒളിവില്‍ പോയ ഉപ്പള സ്വദേശിയെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പച്ചിലമ്പാറിലെ ഫസല്‍(31) ആണ് പിടിയിലായത്. 2021 ലാണ് ഉള്ളാള്‍ പൊലീസ് യുവാവിനെ മയക്കുമരുന്നു കേസില്‍ അറസ്റ്റുചെയ്തത്. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഫസല്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോവുകയായിരുന്നു. ചൊവ്വാഴ്ച ഉപ്പളയിലെ വീട്ടിലെത്തിയാണ് ഫസലിനെ ഉള്ളാള്‍ പൊലീസ് പിടികൂടിയത്. മംഗളൂരു പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വസ്ത്രവ്യാപാരി ഭാര്യയേയും മകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി; കര്‍ണാടക സര്‍ക്കാരിന്റെ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്ര തന്റെ കച്ചവടം നഷ്ടമാക്കിയെന്ന് ആത്മഹത്യാ കുറിപ്പ്

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം തന്റെ കച്ചവടത്തില്‍ നഷ്ടം വന്നുവെന്ന ആരോപണം ഉന്നയിച്ച് മകനെയും ഭാര്യയെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി. സ്വന്തം കടയില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കര്‍ണാടക മാണ്ഡ്യയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 65-കാരനായ പ്രഭാകരന്‍ എന്ന വസ്ത്ര വ്യാപാരിയാണ് മരിച്ചത്. ഭാര്യ ജ്യോതി (55), മകന്‍ സന്തോഷ് (30) എന്നിവരെ വീട്ടില്‍ വെച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.ശേഷം പുലര്‍ച്ചെ 3.30 ഓടെ നെഹ്‌റു നഗറിലുള്ള തന്റെ …

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 3160 രൂപ, ഇന്ന് നേരിട്ടത് സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ച

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കുത്തനെ ഇടിഞ്ഞ് 1,10,000ല്‍ താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 3160 രൂപയാണ് കുറഞ്ഞത്. 1,09,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 395 രൂപയാണ് കുറഞ്ഞത്. 13,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വിപണിയില്‍ ഇന്നുണ്ടായത് സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്നലെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 1080 രൂപ …

അതിവേഗ റെയില്‍ പദ്ധതി മംഗളൂരു വരെ നീട്ടണം: മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതി മംഗളൂരു വരെ നീട്ടണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയുടെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാനും, ഉത്തര മലബാറിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാനും പദ്ധതി നീട്ടുന്നത് ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി. കണ്ണൂരില്‍ വെച്ച് പദ്ധതി അവസാനിക്കുന്നത് കാസര്‍കോട് ജില്ലയോടുള്ള അവഗണനയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കാനും …

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസ്; എന്‍എ ഹാരിസ് എംഎല്‍എയുടെ മകന്‍ മുഹമ്മദ് നാലാപ്പാടിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; വീണ്ടും നോട്ടീസ് നല്‍കും

ബംഗളൂരു: കോടിക്കണക്കിന് രൂപയുടെ ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബംഗളൂരു ശാന്തിനഗര്‍ എംഎല്‍എ എന്‍എ ഹാരിസിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് നാലാപ്പാടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. മുഹമ്മദ് നാലാപ്പാട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് കുറ്റപത്രത്തില്‍ ഇഡി വിശദമാക്കുന്നത്. മുംബൈയില്‍ ഉള്ള സുഹൃത്തിനെ കൂട്ടുപിടിച്ചാണ് കള്ളപ്പണം വെളുപ്പിച്ചത്. കേസില്‍ ഹാരിസിന്റെ മകനും ശ്രീകൃഷ്ണ രമേശ് എന്ന ശ്രീകിയും ഉള്‍പ്പെടെയുള്ളവരുടെ പങ്ക് ഇഡി വിശദീകരിക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതിയാണ് ശ്രീകി. നേരത്തെ ഇഡി എന്‍.എ. ഹാരിസിന്റെയും നാലപ്പാടിന്റെയും …

കയ്യൂര്‍ ആലന്തട്ടയിലെ കുടുക്കേന്‍ കുഞ്ഞമ്പു അന്തരിച്ചു

ചെറുവത്തൂര്‍: കയ്യൂര്‍ ആലന്തട്ടയിലെ കുടുക്കേന്‍ കുഞ്ഞമ്പു(85)അന്തരിച്ചു. ഭാര്യ: മേച്ചേരി തമ്പായി. മക്കള്‍: രത്‌നാകരന്‍(ടയര്‍ വര്‍ക്ക്‌സ് നിടുംബ), അഡ്വ.എം.വിനോദ് കുമാര്‍, വിജയകുമാര്‍ (ഓണ്‍ലൈന്‍ ഹബ് -ചീമേനി ). മരുമക്കള്‍: കെവി ശ്രീജ(സ്‌പെഷലിസ്റ്റ് ടീച്ചര്‍, ബിആര്‍സി ചെറുവത്തൂര്‍), പി സൗമ്യ(മടിക്കൈ), കെവി സുപ്രിയ(കാസര്‍കോട് ഡിസിആര്‍ബി). സഹോദരങ്ങള്‍: നാരായണി, ചന്തു, മുരളിധരന്‍, പരേതരായ നാരായണന്‍, കുഞ്ഞിരാമന്‍, പത്മാവതി.

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; വിട പറഞ്ഞത് തമിഴ് സിനിമയുടെ ദിശ മാറ്റിയ സംവിധായകൻ

ചെന്നൈ: പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. മകൻ മനോജിന്റെ മരണത്തിന് ശേഷം വല്ലാത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. നിർമാതാവും തിരക്കഥാകൃത്തും നടനുമായിരുന്നു ഭാരതി രാജ. ഗ്രാമത്തിന്റെ ചൂരുള്ള കഥകളിലൂടെ തമിഴ് സിനിമയുടെ പ്രശസ്‌തി ലോകമെങ്ങും പടർത്തിയ സംവിധായകനാണ് അദ്ദേഹം. 30 വർഷം മുൻപ് ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്. കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങീ …

ചക്രവാതച്ചുഴി: വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, കാസർകോട് അടക്കം അഞ്ചു ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. വടക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍ക്കും അതിന്റെ സമീപ പ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. കേരള -ലക്ഷദീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ …

കർണാടകയിലെ പ്രമുഖ കരാറുകാരനെ അശ്ലീല വീഡിയോയുടെ പേരിൽ ഭീഷണിപ്പെടുത്തി 2.77 കോടി രൂപ തട്ടിപ്പാക്കിയ സ്വന്തം ജോലിക്കാരും കോൺഗ്രസ് നേതാക്കളുമായ രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു: കർണാടകയിലെ ഒരു പ്രമുഖ കരാറുകാരനെ അവിഹിത ബന്ധവുമായി ബന്ധപ്പെട്ട അശ്ലീല ഫോട്ടോയും വീഡിയോയും ലഭിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി 2.77 കോടി രൂപ തട്ടിപ്പ് ആക്കിയ സ്വന്തം ജോലിക്കാരും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളുമായ രണ്ടുപേരെ ഉർവ പോലീസ് അറസ്റ്റ് ചെയ്തു .സംഭവം കർണാടകയിൽ വിവാദമായിരിക്കുകയാണ്. അറസ്റ്റിനെത്തുടർന്ന് യൂത്ത് കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായ പ്രതിയെ സംഘടന പ്രാഥമിക അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് അറിയിച്ചു. അതേസമയം കോൺഗ്രസ് നേതാക്കൾക്കും മുഖ്യമന്ത്രിക്കും …

വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഗിരീഷ് ചീമേനി അന്തരിച്ചു, ചീമേനിയിൽ ഇന്ന് ഹർത്താൽ

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഗിരീഷ് ചീമേനി(54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ അംഗവും ചീമേനി യൂണിറ്റ് മെമ്പറും ദീര്‍ഘകാലം യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായിരുന്നു.ആദരസൂചകമായി വ്യാപാരികള്‍ ചീമേനിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.ഭൗതികശരീരം ചീമേനി വ്യാപാരഭവനിലും നിടുംബ വീട്ടിലും പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് 11.30 ന് നിടുംബ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തും.

വധശ്രമക്കേസിൽ ബി ജെ പി കൗൺസിലർ അറസ്റ്റിൽ; പൊലീസിനെ വളഞ്ഞ് അനുയായികൾ, ആകാശത്തേക്ക് വെടിവച്ച് പൊലീസ്

തിരുവനന്തപുരം: വധശ്രമക്കേസിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനാണ് അറസ്റ്റിലായത്. നേരത്തെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. സു​ഗതന്റെ സ്ഥാനാർത്ഥിത്വം വിവാദവും ചർച്ചയുമായിരുന്നു. ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു. അറസ്റ്റിനിടെ വട്ടിയൂർക്കാവിൽ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ അനുയായികൾ പൊലീസിനെ വളഞ്ഞു. എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് പ്രതിയുമായി പുറത്തുകടക്കാൻ കഴിയാത്തവിധം വലിയ രീതിയിലുള്ള പ്രതിരോധമാണ് അനുയായികളുടെ ഭാഗത്തുനിന്നുണ്ടായത്. ഇതേ …

ഇന്നത്തെ പ്രധാന വാർത്തകൾ​

യു.എസ് – ഇറാൻ സംഘർഷം കടുക്കുന്നു.​ഹോർമുസ് കടലിടുക്കിന് സമീപം യു.എസിന്റെ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും കനത്ത ആശങ്ക രൂപപ്പെട്ടു. ഇതിന് മറുപടിയായി യു.എസ് സൈന്യം ഇറാനിൽ പ്രത്യാക്രമണം നടത്തി. നേരത്തെ നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വിദേശ സൈന്യങ്ങൾ ഉടൻ പ്രദേശം വിടണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.​ ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം.​ഫിലിപ്പീൻസിലെ മിന്ദനാവോ ദ്വീപിന് സമീപം 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ജനറൽ …

കാസർകോട് ജില്ലയിലെ വൈദ്യുതി തടസ്സ വിവരങ്ങൾ എസ്‌ എം‌ എസ് വഴി അറിയാം; പദ്ധതിയുമായി കെ എസ് ഇ ബി

കാസർകോട്: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾ, അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ, ഷട്ട് ഡൗൺ തുടങ്ങിയ വിവരങ്ങൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് എസ്‌എം‌എസ് സന്ദേശങ്ങളിലൂടെ ലഭ്യമാകും. കെ.എസ്.ഇ.ബി കാസർകോട് സർക്കിളിന്റെ കീഴിലെ ഉപഭോക്താക്കൾക്കാണ് പദ്ധതി ഒരുക്കുന്നത്. സേവനം ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾ തങ്ങളുടെ വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ കെഎസ്ഇബിയിൽ രജിസ്റ്റർ ചെയ്യണം. കൺസ്യൂമർ നമ്പർ സ്പേസ് നൽകി 9496011431 എന്ന നമ്പറിലേക്ക് എസ്‌എം‌എസ് അയച്ചോ, 9496011912 എന്ന നമ്പറിലേക്ക് വിളിച്ചോ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാം. …