മോഷണക്കേസില്‍ അകപ്പെട്ടതിലുള്ള മനോവിഷമം; ആത്മഹത്യാ ശ്രമത്തിനിടെ കയര്‍ പൊട്ടി വീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ പൊട്ടി താഴെ വീണ് യുവാവിന് ദാരുണാന്ത്യം.
വെള്ളാട് ആശാന്‍കവല തലക്കല്‍ സ്വദേശിയായ സി.ബി. റിജുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിനുള്ളില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയര്‍ പൊട്ടി നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ റിജു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കഴിഞ്ഞ ശനിയാഴ്ച റിജുവിനെതിരെ മോഷണക്കേസില്‍ കുടിയാന്മല പൊലീസ് കേസെടുത്തിരുന്നു. കേസിലകപ്പെട്ടതിലുള്ള കടുത്ത മാനസിക വിഷമവും സമൂഹത്തെ നേരിടാനുള്ള ഭയവുമാണ് ഈ ഘട്ടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബേവിഞ്ചയില്‍ നിന്നു 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കവര്‍ച്ച പതിവാക്കിയ സംഘം, ബേക്കലിലും കേസ്
Scroll to top

You cannot copy content of this page