വന്ദേ മാതരം വൈവിധ്യമാര്‍ന്ന ജനങ്ങളെ ഒന്നിപ്പിച്ചു: മാലന്‍ വി നാരായണന്‍; കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

കാസർകോട്: വന്ദേ മാതരം വെറുമൊരു ഗീതം മാത്രമല്ലെന്നും വൈവിധ്യമാര്‍ന്ന ജനങ്ങളെ ഒന്നിപ്പിച്ച രാജ്യത്തിന്റെ ഹൃദയമിടിപ്പാണെന്നും എഴുത്തുകാരന്‍ മാലന്‍ വി. നാരായണന്‍ പറഞ്ഞു. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്ദേമാതരം എഴുതുമ്പോള്‍ ഭരണഘടനയോ ദേശീയപതാകയോ ഉണ്ടായിരുന്നില്ല. രാജ്യത്തെക്കുറിച്ചുള്ള സങ്കല്പമാണ് അതിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ പണ്ഡിത സുനൈന സിങ് അധ്യക്ഷത വഹിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ വിശിഷ്ടാതിഥിയായി. ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി സംസാരിച്ചു. സാഹിത്യ അക്കാദമി ഡെപ്യൂട്ടി സെക്രട്ടറി നവീന്‍ കുമാര്‍ സ്വാഗതവും സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡീന്‍ ഡോ. താരു എസ്. പവാര്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
Scroll to top

You cannot copy content of this page