ചെത്തുകാരന്‍ തെങ്ങിന്റെ മുകളില്‍; താഴെ നിറച്ചുവച്ച 10 ലിറ്റര്‍ കള്ള് ഒഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാര്‍ സ്ഥലംവിട്ടു, ദമ്പതികളെ കയ്യോടെ പിടികൂടി പണം ഈടാക്കി നാട്ടുകാര്‍

കണ്ണൂര്‍: കള്ള് ഏതാ, കഞ്ഞിവെള്ളമേതാ എന്നറിയാത്ത ആക്രിക്കാര്‍, ചെത്തി താഴെയിറക്കിയ കള്ള് മുഴുവന്‍ ഒഴുക്കിക്കളഞ്ഞ് കന്നാസുമായി കടന്നുകളഞ്ഞു. പിന്നീട് ആക്രി പെറുക്കാനെത്തിയവരെ നാട്ടുകാര്‍ കണ്ടെത്തി പിടികൂടി കള്ളിന്റെ പണം ഈടാക്കി വിട്ടയച്ചു. കഴിഞ്ഞ ദിവസം പിണറായി എടക്കടവില്‍ ആണ് സംഭവം നടന്നത്. തുണ്ടിക്കണ്ടി കെട്ടിലെ ചാലില്‍ പ്രകാശന്റെ 10 ലിറ്റര്‍ കള്ളാണു ഒഴുക്കി കളഞ്ഞത്. ഷാപ്പിലേക്കു നല്‍കാനായി കന്നാസില്‍ നിറച്ചുവച്ച കള്ള് അസം സ്വദേശികളായ ദമ്പതികള്‍ പുറത്തേക്ക് ഒഴുക്കികളയുകയായിരുന്നു. പിന്നീട് കന്നാസെടുത്ത് ദമ്പതികള്‍ അവിടെ നിന്ന് സ്ഥലം വിട്ടു. പ്രകാശന്‍ തെങ്ങില്‍ കള്ളെടുക്കാന്‍ കയറിയപ്പോള്‍ മറ്റൊരു ചെത്തുതൊഴിലാളിയാണു കള്ള് നിലത്ത് ഒഴുക്കിയതായി കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട കന്നാസ് പിണറായി ടൗണില്‍വച്ചു സൈക്കിള്‍റിക്ഷയില്‍ പോവുന്ന ആക്രിക്കാരുടെ ചാക്കില്‍നിന്നു കണ്ടെത്തി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. നാട്ടുകാര്‍ ഇടപെട്ട് കള്ളിന്റെ വിലയായി 1500 രൂപ ചെത്തുതൊഴിലാളിക്കു നല്‍കി. എടുത്തുകൊണ്ടുപോയ കന്നാസ് തിരിച്ചുകൊടുത്ത് കേസിലകപ്പെടാതെ ആക്രിക്കാരായ ദമ്പതികള്‍ തലയൂരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബേവിഞ്ചയില്‍ നിന്നു 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കവര്‍ച്ച പതിവാക്കിയ സംഘം, ബേക്കലിലും കേസ്
Scroll to top

You cannot copy content of this page