തര്‍ക്കത്തിനിടെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചു; ഭാര്യ മരിച്ചെന്ന സംശയത്തില്‍ യുവ എഞ്ചിനീയര്‍ ജീവനൊടുക്കി

ബംഗളൂരു: രാജരാജേശ്വരി നഗറില്‍ ദമ്പതികളെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി സ്വദേശി സോഫ്ട് വേര്‍എഞ്ചിനീയറായ പത്മാവതി (29), സിവില്‍ എഞ്ചിനീയരായ സുമന്ത് ജെയിന്‍ (32) എന്നിവരാണ് മരിച്ചത്. തര്‍ക്കത്തിനിടെ ഭാര്യയെ ശ്വസം മുട്ടിക്കുകയും ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതായാണ് വിവരം. പ്രണയിച്ച് വിവാഹിതരായ ഇവര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ബെംഗളൂരുവിലായിരുന്നു താമസം. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടയില്‍ സുമന്ത് ഭാര്യയുടെ മുഖത്തടിക്കുകയും തലയിണകൊണ്ട് ശ്വാസംമുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തലയിണ എടുത്തുനോക്കിയപ്പോള്‍ …

കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ട വിദ്യാര്‍ഥിയെക്കുറിച്ച് എട്ട് ദിവസം കഴിഞ്ഞിട്ടും വിവരമില്ല, എസ്ഐടി അന്വേഷിക്കും

കണ്ണൂര്‍: ചൊക്ലിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യ(17)യെ എട്ട് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തില്‍ വിദ്യാര്‍ഥി വീടുവിട്ടിറങ്ങുകയായിരുന്നു. വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി എസ്ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തിരുന്നു. കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണു കുറിപ്പിലുണ്ടായിരുന്നത്. 3000 രൂപയും രണ്ടു ജോഡി വസ്ത്രവും എടുത്താണ് ശിവസൂര്യ …

പ്രണയം എതിര്‍ത്ത പിതാവിനെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ വ്യാജ പോക്‌സോ കേസില്‍ കുടുക്കി; മാതാവ് അറിഞ്ഞത് പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍, 18 മാസത്തെ ജയില്‍വാസത്തിന് ശേഷം നിരപരാധിത്വം തെളിഞ്ഞു

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത മകളുടെ പ്രണയത്തെ എതിര്‍ത്ത പിതാവിനെ വ്യാജ പോക്സോ കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ കോടതി ഇടപെടല്‍. ഇടുക്കി സ്വദേശിയായ പിതാവിന്റെ നിരപരാധിത്വം 18 മാസത്തെ ജയില്‍വാസത്തിന് ശേഷം കട്ടപ്പന അതിവേഗ കോടതി ശരിവെച്ചു. തുടര്‍ന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു. മകള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെയും പ്രണയത്തെയും പിതാവും കുടുംബവും ശക്തമായി എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് പിതാവിനോട് തോന്നിയ പകയാണ് വ്യാജ പരാതിക്ക് പിന്നില്‍. തുടക്കത്തില്‍ സുഹൃത്തെന്ന വ്യാജേനയാണ് കാമുകന്‍ വീട്ടിലെത്തിയിരുന്നത്.എന്നാല്‍ പ്രണയബന്ധം പിടിക്കപ്പെട്ടതോടെ മകളുടെ കാമുകനും …

ഇന്ന് അത്തം; ഇനി പൂവിളിയുടെ നാളുകള്‍, ഓണാവേശത്തിലേക്ക് മലയാളികള്‍

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികള്‍ക്ക് വീണ്ടുമൊരു ഓണക്കാലം. അത്തം പിറന്നതോടെ, ഇനിയുള്ള പതിനൊന്നുനാള്‍ മലയാളി ഓണാവേശത്തിലായിരിക്കും. അത്തം പത്തിനാണ് പൊന്നോണം എന്നാണ് ചൊല്ലെങ്കിലും ഇത്തവണ പതിനൊന്നാം നാളാണ് പൊന്നോണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ മഹാബലി തമ്പുരാനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു.ഇന്ന് മുതല്‍ ജാതി മത ഭേദമെന്യേ ഓരോ വീടുകളുടെയും മുന്നില്‍ ഐശ്വര്യത്തിന്റെ പ്രതീകമായ പൂക്കളങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുന്നത്.വീടുകളില്‍ പൂക്കളങ്ങള്‍ വിരിയുന്ന ഓണക്കാലത്തിന്റെ തിരക്കുകളിലേക്ക് നാട് …

നീലേശ്വരം പാലായിയിലെ സി പി എം നേതാവ് കെപി ഗോപാലൻ അന്തരിച്ചു

കാസർകോട്:നീലേശ്വരം പാലായിയിലെ സി പി എം നേതാവ് കെ പി ഗോപാലൻ (86) അന്തരിച്ചു. സി പി എം മുൻ ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. മൃതദേഹം രാവിലെ പാലായി ഓപ്പൺ ഹാളിൽ പൊതു ദർശനത്തിന് വെക്കും. 11.30ന് സംസ്കാരം. ഭാര്യ: വി വി ജാനകി. മകൻ: വി വി മനോഹരൻ. മരുമകൾ: ഗീത (കല്ലമ്പള്ളി, പട്ടേന). സഹോദരങ്ങൾ: നാരായണി, ശാരദ, ബാലകൃഷ്ണൻ, സുധാകരൻ, പ്രഭാകരൻ, ഭാസ്ക്കരൻ, കരുണാകരൻ, പരേതരായകുമാരൻ, …

മലയോരത്തെ ആദ്യകാല കുടിയേറ്റ കർഷകൻ എഴുകാട്ടിടത്തിൽ മാധവൻ നായർ അന്തരിച്ചു

വെള്ളരിക്കുണ്ട്: മാലോം വള്ളിക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ എഴുകാട്ടിടത്തിൽ മാധവൻ നായർ ( തോട്ടത്തിൽ മാധവൻ കുഞ്ഞേട്ടൻ -93 ) അന്തരിച്ചു.ആലപ്പുഴ കുട്ടനാട് സ്വദേശിയാണ്. സംസ്കാരം തിങ്കൾ 12 മണിക്ക് നടക്കും. ഭാര്യ: മാണിക്കുഞ്ഞ്. മക്കൾ: സീമ ലാലു,സിന്ധു വേണുഗോപാൽ(മാനേജർ, മാലോത്ത് സർവീസ് സഹ. ബാങ്ക്, മാലോം ). മരുമക്കൾ:ലാലു, വേണുഗോപാൽ.

കളിക്കാൻ പോയ ഏഴാം ക്ലാസുകാരൻ തിരിച്ചുവന്നില്ല; സൈക്കിളും വസ്‌ത്രവും കായലിന് സമീപം, തെരച്ചിൽ തുടങ്ങി

കൊല്ലം: കളിക്കാൻ പോയ ഏഴാം ക്ലാസുകാരനെ കാണാതായതായി പരാതി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കരുനാഗപ്പള്ളി സ്വദേശി ബിലാലിനെയാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പുറത്ത് പോയ കുട്ടി മടങ്ങിയെത്തിയില്ല. കുട്ടി കളിക്കാൻ പോയതെന്നാണ് വീട്ടുകാർ പറയുന്നത്. വീടിന് അടുത്തുള്ള കന്നേറ്റി കായലിന് സമീപം കുട്ടിയുടെ സൈക്കിളും വസ്‌ത്രവും കണ്ടെത്തിയിട്ടുണ്ട്.ഫയർഫോഴ്സും പൊലീസും കായലിൽ തിരച്ചിൽ ആരംഭിച്ചു.

ക്രെഡിറ്റ് സ്‌കോറില്ല, ഇയര്‍ഔട്ട് ആകുമെന്ന് ഭയം; കോതമംഗലം എംഎ കോളേജിലെ വിദ്യാര്‍ഥി ജീവനൊടുക്കി, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കൊച്ചി: കോതമംഗലം എംഎ കോളേജിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തതിനാല്‍ ഇയര്‍ഔട്ട് ആകുമെന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. അരുണാചല്‍ പ്രദേശ് സ്വദേശി മിച്ചി മിര്‍പ്പുവാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. കോളേജിനടുത്ത് വിദ്യാർഥികൾ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ മിർപ്പുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മറ്റ് എന്‍ജിനീയറിങ് കോളജുകളിലെല്ലാം കുറഞ്ഞ ക്രെഡിറ്റ് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്ന് ഇറാൻ വ്യക്തമാക്കി. തങ്ങളുടെ അനുമതിയില്ലാതെ യാതൊരു കപ്പലുകൾക്കും ഇതിലൂടെ സഞ്ചരിക്കാനാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ​ഇറാനെ പരാജയപ്പെടുത്തിയ ശേഷം ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. എന്നാൽ ഇറാന്റെ അനുമതിയില്ലാതെ കടലിടുക്ക് തുറക്കില്ലെന്നും ട്രംപിന്റെ പ്രസ്താവന കേവലം തിരഞ്ഞെടുപ്പ് പ്രസംഗം മാത്രമാണെന്നും ഇറാൻ തിരിച്ചടിച്ചു. ​അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് …

ചിറ്റാരിക്കാൽ കാര സ്വദേശിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും മാറി നൽകി; ബന്ധുക്കൾ തിരിച്ചറിഞ്ഞത് പൊതുദർശനത്തിനിടെ

കാസർകോട്: ആശുപത്രിയിൽനിന്നും മൃതദേഹം മാറി നൽകി. ചിറ്റാരിക്കാൽ സ്വദേശി പി.സി. തോമസ് പനച്ചിക്കൽ (86) എന്നയാളുടെ മൃതദേഹമാണ് മാറി നൽകിയത്. കണ്ണൂർ കരുവഞ്ചാൽ സെയിന്റ് ജോസഫ് ആശുപത്രിക്കാണ് പിഴവ് സംഭവിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയോടെ ആശുപത്രിയിൽവെച്ച് മരിച്ചു. ശനിയാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ച സമയത്താണ് മൃതദേഹം തോമസിന്റേതല്ലെന്ന കാര്യം ബന്ധുക്കളുടെ ശ്രദ്ധയിൽപെടുന്നത്. ഉടൻതന്നെ ഇവർ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും അവർ തോമസിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചുകൊടുക്കുകയുമായിരുന്നു. ഇതുകാരണം …

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം, 2 കുട്ടികൾക്ക് പരിക്ക്

ലക്നൗ: സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂര തകർന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ‌ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. നൈസാം എന്ന എട്ടു വയസ്സുകാരനാണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നീ രണ്ട് കുട്ടികൾക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലുള്ള മടല ഫത്തെപൂരിലെ ഹസ്‌നൈൻ പബ്ലിക് സ്കൂളിൽ ആണ് ദാരുണ സംഭവം. പത്തുമണിയോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിലെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിന്നപ്പോഴാണ് …

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

പുത്തൂര്‍: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുത്തൂര്‍ സ്വദേശി അഭിലാഷ്(25) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കെയ്യൂര്‍ ബൊളിക്കലയിലെ നെല്ലിഗുരിക്ക് സമീപം ആണ് അപകടം. മടവുകട്ടയില്‍ നിന്ന് സവനൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും സവനൂരില്‍ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പുത്തൂര്‍ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നാലുവയസുകാരിയായ കൊച്ചുമകളെ പീഡിപ്പിച്ചു; യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി, വലിച്ചിഴച്ച് വടിവാള്‍ കൊണ്ട് വെട്ടി മുത്തശ്ശി

കരൂര്‍: നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച് പൊലീസിന് കൈമാറി മുത്തശ്ശി. കെട്ടിട നിര്‍മാണത്തൊഴിലാളി മാണിക്കത്തെ ആണ് മുത്തശി കൈകാര്യം ചെയ്തത്. ദേഹമാസകലം പരിക്കേറ്റ ഇയാള്‍ കുളിത്തലൈ ആശുപത്രിയില്‍ ചികില്‍സയിലാണ്. തമിഴ്‌നാട് കരൂരില്‍ ആണ് സംഭവം നടന്നത്.പെണ്‍കുട്ടിയുടെ സമീപവാസിയായ മാണിക്കം കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലായിരുന്നു.വ്യാഴാഴ്ച യുവാവിനോട് പെണ്‍കുട്ടിയെ മുത്തശിയുടെ വീട്ടിലെത്തിക്കാന്‍ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുട്ടിയെ കൂട്ടിപോകുന്നതിനിടെ വഴിയില്‍വച്ച് യുവാവ് സ്വന്തം വീട്ടിലെത്തിച്ചു. കുട്ടിയെ മുറിയിലെത്തിച്ച് പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയെ …

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് പണിമുടക്കി; ഭിന്നശേഷിക്കാരും വയോധികരും വലഞ്ഞു, മറ്റു പ്ലാറ്റ്‌ഫോമുകളിലെത്തിച്ചത് കസേരയില്‍ ഇരുത്തിചുമന്ന്

കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് വീണ്ടും പണിമുടക്കിയതോടെ വലഞ്ഞത് ഭിന്നശേഷിക്കാരും വയോധികരും. ഇതോടെ മറ്റു പ്ലാറ്റുഫോമുകളിലേക്ക് ഇവരെ എത്തിച്ചത് കസേരയില്‍ ഇരുത്തി ചുമന്ന്. സ്റ്റേഷനില്‍ ലിഫ്റ്റ് പണിമുടക്കുന്നത് പതിവാണെന്നും ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. പഴയമേല്‍നടപ്പാലത്തിലെ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അത് അടച്ചിട്ടിരിക്കുകയാണ്. ഇത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി. പാലക്കാട് ഡിവിഷന്‍ മാനേജറുടെ നിര്‍ദേശപ്രകാരമാണ് അനിശ്ചിതകാലത്തേയ്ക്ക് പഴയമേല്‍നടപ്പാലം അടച്ചിട്ടത്. സ്‌റ്റേഷന് തെക്കുഭാഗത്തുള്ള പുതിയ മേല്‍നടപ്പാലത്തിലൂടെ കയറിയിറങ്ങുകയെന്നത് വയോധികര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. ഭിന്നശേഷിയുള്ളവരെ ചുമന്ന് പാളം മുറിച്ചുകടന്ന് പ്ലാറ്റ്‌ഫോമുകളിലെത്തിക്കാനേ …

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞിപ്പാറയിലെ അധ്യാപകന്‍ മരിച്ചു

ചെറുവത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞിപ്പാറയിലെ അധ്യാപകന്‍ എം സുനില്‍കുമാര്‍(54) അന്തരിച്ചു. ജിഎല്‍പി സ്‌കൂള്‍ മഡിയനിലെ പ്രധാനാധ്യാപകനായിരുന്നു. സംസ്‌കാരം ഞായറാഴ്ച ആനിക്കാടി ശരണ്യം സമുദായ ശ്മശാനത്തില്‍ നടക്കും. ഇകെ ഉദയവര്‍മ്മ രാജയുടെയും ശാന്തകുമാരിയുടെയും മകനാണ്. ഗീത പുത്തൂര്‍ ആണ് ഭാര്യ(വില്ലേജ് അസിസ്റ്റന്റ്, ചെറുവത്തൂര്‍). മക്കള്‍: ശ്രീരാജ്, ശ്രീലക്ഷ്മി (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: എം സരളാദേവി (റിട്ട.അധ്യാപിക, കുഞ്ഞിപ്പാറ), എം ജയരാജന്‍, എം സുജാത, എം പ്രഭാകരന്‍(റിട്ട.പ്രധാനാധ്യാപകന്‍), എം സുമേഷ്, പരേതനായ എം സോമനാഥന്‍.

എട്ടാംക്ലാസുകാര്‍ക്കും ഓണം ആഘോഷിക്കാം; 21 ന് നിശ്ചയിച്ച പരീക്ഷ മാറ്റി

തിരുവനന്തപുരം: വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് ഓണം ആരംഭിക്കുന്ന 21 ന് നടക്കേണ്ടിയിരുന്ന എട്ടാം ക്‌ളാസ് പരീക്ഷ മാറ്റി. ഓണഅവധിക്ക് ശേഷം പരീക്ഷ നടത്തും. 8, 9 ക്ലാസുകളിലെ പരീക്ഷകള്‍ ഒരേ ദിവസം വരുന്നത് ഒഴിവാക്കാന്‍ ഹൈസ്‌കൂള്‍ ടൈംടേബിള്‍ പുനഃക്രമീകരിച്ചതോടെയാണ് എട്ടാം ക്ലാസ് പരീക്ഷ ഓണാഘോഷദിനമായ 21 ലേക്ക് നീണ്ടത്. അന്നു നടക്കേണ്ട മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ സപ്തംബര്‍ ഒന്നിനു നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 21 നാണ് സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷ …

‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാന്‍ ദൈവം പറഞ്ഞു’; എഴുകുംവയലിലെ ഇരട്ടക്കൊല കേസിലെ പ്രതി, തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു

ഇടുക്കി: എഴുകുംവയലില്‍ ഇരട്ടക്കൊലപാതകം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാന്‍ ദൈവം പറഞ്ഞെന്നും അതുകൊണ്ടാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയെന്നുമാണ് പ്രതി അജീഷ് പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്. ഏതോ ഒരു ശക്തി പറഞ്ഞിട്ടാണ് താന്‍ ഇതെല്ലാം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവം സമയം വീട്ടില്‍ കൊല്ലപ്പെട്ട ആന്റണിയുടെ മാതാവും ഉണ്ടായിരുന്നു. മദ്യലഹരിയിലാണ് പ്രതി കൊലനടത്തിയത്.കൊലയ്ക്ക് ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. …

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4,500 രൂപ; ഓണം അഡ്വാന്‍സായി 20,000 രൂപ, ദിവസവേതനക്കാര്‍ക്ക് 1460 രൂപ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4,500 രൂപ ബോണസ് അനുവദിച്ച് സര്‍ക്കാര്‍. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയായി ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപയാണ് പ്രത്യേക ഉത്സവബത്ത. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. 17 മുതല്‍ ആനുകൂല്യങ്ങളുടെ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിച്ചു. ഇത് അഞ്ചുമാസ തുല്യഗഡുക്കളായി ഒക്ടോബര്‍ മാസം മുതലുള്ള ശമ്പളത്തില്‍നിന്ന് തിരിച്ചടയ്ക്കേണ്ടതുമാണ്. …