കൊയിലാണ്ടി ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ; മൃതദേഹങ്ങൾ ചിന്നിച്ചിതറി, തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട് : കൊയിലാണ്ടി ചേമഞ്ചേരിയിൽ വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ആണ് സംഭവം. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അവനിക (14), പ്ലസ് ടു വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ ചെന്നൈ എക്സ്പ്രസ് ട്രെയിൻ കടന്നു പോയ ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രാക്കിൽ മൃതദേഹങ്ങൾ കണ്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിലായിരുന്നു. അതുകൊണ്ടുതന്നെ മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. രാത്രി ഏറെ വൈകി ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു. അവനിക വികാസ് നോർത്ത് പാണകുളംകുനി സുരേഷ് – റീന ദമ്പതികളുടെ മകളാണ്. തിരുവങ്ങൂർ കോയി പറമ്പത്ത് സുബിഷിൻ്റെയും സുനിഷയുടയും മകനാണ് പാർത്ഥിബ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page