തളങ്കര റെയ്ഞ്ച് ‘മുസാബഖ’ 21 ന്; രണ്ടാം ഘട്ട ഇസ്ലാമിക കലാ സാഹിത്യ മല്‍സരം തുടങ്ങി

തളങ്കര: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍-മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ തളങ്കര റെയ്ഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലുള്ള മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരം 21 ന് തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. ഇതിന്റെ മുന്നോടിയായുള്ള രണ്ടാംഘട്ട മല്‍സരങ്ങള്‍ ഖാസി ലൈന്‍ റൗളത്തുല്‍ ഉലൂം മദ്രസയില്‍ തുടങ്ങി. മേഖലയിലെ 19 മദ്രസകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കും. തളങ്കര മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ വെല്‍ക്കം മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. അഷ്റഫ് അല്‍ അസ്നവി മര്‍ദ്ദള സ്വാഗതം പറഞ്ഞു. ബ്രോഷര്‍ പ്രകാശനംഅബ്ദുല്‍ റസാഖ് പട്ടേല്‍ പ്രസിഡന്റ് ഹസൈനാര്‍ ഹാജിക്ക് തളങ്കരയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. അബ്ദുറഹ്‌മാന്‍ ബാങ്കോട്, സിയാദ് തെരുവത്ത്, കെ.എം. അബ്ദുല്ല ഹാജി, സിദ്ധീഖ് ചക്കര, ഷംസുദ്ധീന്‍ തായല്‍, ശഫീഖ് പടിഞ്ഞാര്‍, ഹനീഫ് പള്ളിക്കാല്‍, പിഎ സഈദ് ഖാസിലൈന്‍, അബ്ദുല്‍ റഹ്‌മാന്‍ എളമരം, എംഎം അബ്ദുല്‍ നാസര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page