കൊല്ലം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച 75 വയസ്സുകാരനെതിരെ പോക്സോ കേസ് എടുത്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസ്. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ നിർമാതാവാണെന്നും അതിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു പത്തായിരം രൂപ വാങ്ങിയെന്നു
പെൺകുട്ടി വനിതാ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി. സിനിമ നടക്കാതെ വന്നപ്പോൾ പണം തിരികെ ചോദിച്ചു. പണം രണ്ടാംകുറ്റി ജംക്‌ഷനിൽ വച്ച് തിരികെ തരാം എന്ന് പറഞ്ഞു വിടുകയായിരുന്നു. അടുത്ത ദിവസം ജംഗ്ഷനിൽ കാത്തുനിന്നുവെന്നും കാറിലെത്തിയ നാസിം പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്നുമാണ് മൊഴി. ഇതിനിടെ സുഹ്യത്തിനെ വിളിച്ചു ലൊക്കേഷൻ മൊബൈലിൽ അയച്ചുകൊടുത്തു. സുഹൃത്ത് എത്തിയാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും പെൺകുട്ടി പൊലീസിനു മൊഴി നൽകി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.








