കാസര്‍കോട്: ഡിഡിഇ ഓഫീസിലെ ക്ലര്‍ക്കായിരുന്ന മാവേലിക്കര സ്വദേശി പ്രദീപ് രാജ്(50) ന്യൂമോണിയ ബാധിച്ച് മരിച്ചു. ആലപ്പുഴ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. കടമ്പൂര്‍ സ്‌കൂളില്‍ ക്ലര്‍ക്കായിരുന്ന പ്രദീപ് വോരിക്കോസ് വെയിന്‍ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആറുമാസം മുമ്പ് വിആര്‍എസ് എടുത്ത് വിരമിച്ചിരുന്നു.







