കാസര്‍കോട്: കാസര്‍കോട്: ബേഡഡുക്ക പാണ്ടിക്കണ്ടത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മണ്ണടുക്കം സ്വദേശി മാധവന്റെ മകന്‍ അര്‍ജുനനെ(26)യാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം പയസ്വിനി പുഴയില്‍ കുളിക്കവേ ഒഴുക്കില്‍പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ പാണ്ടിക്കണ്ടം റെഗുലേറ്റം കം ബ്രിഡ്ജിന് സമീപത്താണ് സംഭവം. വിവരത്തെ തുടര്‍ന്ന് കുറ്റിക്കോലില്‍ നിന്ന് ഫയര്‍ഫോഴ്‌സും കാസര്‍കോട് നിന്ന് സ്‌കൂബ ടീമും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ആദൂര്‍ പൊലീസും സ്ഥലത്തുണ്ട്.







