വാടകവീട് കേന്ദ്രീകരിച്ച് ലഹരി വില്‍പന; 16 ഗ്രാം എംഡിഎംഎയുമായി യുവതിയും ആണ്‍സുഹൃത്തും പിടിയില്‍

മാഹി: ന്യൂ മാഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയില്‍ എം ഡി എം എയുമായി യുവതിയും ആണ്‍സുഹൃത്തും പിടിയിലായി.
തലശ്ശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി പികെ റുബൈദ(34), കോഴിക്കോട് വേളം സ്വദേശി പിപി അജ്മല്‍(34) എന്നിവരാണ് പിടിയിലായത്. ന്യൂമാഹി അഴീക്കലിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.
ഇവരില്‍ നിന്ന് 16.5838 ഗ്രാം എം ഡി എം എ പൊലീസ് പിടിച്ചെടുത്തു. പിടിയിലായ റുബൈദയ്ക്ക് എതിരെ തലശ്ശേരി, ന്യൂമാഹി, മട്ടന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ മുന്‍പും ലഹരി മരുന്ന് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ന്യൂമാഹി എസ്‌ഐ രജിന്‍ രാജിന്റെ നേതൃത്വത്തില്‍ എസ്എമാരായ അഭിഷേക്, അനില്‍ കുമാര്‍, സി പി ഒമാരായ സുവിന്‍, രചന എന്നിവരും തലശ്ശേരി എ എസ് പി സ്‌ക്വാഡും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ വലയിലാക്കിയത്. സംഘത്തില്‍ കൂടുതല്‍പെരുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിന്നിലുള്ളവരെ കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page