ജോഡ്കല്ലിലെ 112 ഗ്രാം എംഡിഎംഎ വേട്ട; കേസിലെ മൂന്നാം പ്രതി അബ്ദുല്‍ സമദ് അറസ്റ്റില്‍
കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് ജോഡ്കല്ലില്‍ 112 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കയ്യാര്‍ സ്വദേശി അബ്ദുല്‍ സമദ്(31) ആണ് അറസ്റ്റിലായത്. ഇന്‍സ്‌പെക്ടര്‍ പികെ ജിജീഷാണ് സോങ്കാലില്‍ വച്ച് യുവാവിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. എംഡിഎംഎ കൊണ്ടുവരാനാവശ്യമായ പണം നല്‍കിയത് സമദായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് പൊലീസ് മയക്കുമരുന്ന് വേട്ട നടത്തിയത്. ജോഡ്കല്‍ ആദര്‍ശ് നഗറിലെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 112 …
Read more “ജോഡ്കല്ലിലെ 112 ഗ്രാം എംഡിഎംഎ വേട്ട; കേസിലെ മൂന്നാം പ്രതി അബ്ദുല്‍ സമദ് അറസ്റ്റില്‍”