ഗുരുഗ്രാമില്‍ കോഴിക്കോട് സ്വദേശികള്‍ മരിച്ച നിലയില്‍; യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്

ഹരിയാന: ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂര്‍ സ്വദേശിയായ മുഹമ്മദ് അസ്ലം(30), ഭാര്യ ഫര്‍ഹാന (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്‌ലം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുഗ്രാം സെക്ടര്‍ 68-ലെ ബാദ്ഷാപ്പൂരിലുള്ള എം3എം മരീന സൊസൈറ്റിയിലെ വാടക ഫ്‌ലാറ്റിലാണ് വ്യാഴാഴ്ച ദാരുണമായ സംഭവം നടന്നത്. സംഭവത്തിന് മുമ്പ് അസ്ലം തന്റെ പിതാവിന്റെയും വീട്ടുടമയുടെയും മൊബൈല്‍ നമ്പറുകള്‍ സഹിതം തന്റെ ഓഫീസിലേക്ക് ഇ-മെയില്‍ അയച്ചിരുന്നു. പിതാവിനെയും വീട്ടുമസ്ഥനെയും വിവരം അറിയിക്കണമെന്ന് ഇ-മെയിലില്‍ അസ്‌ലം കമ്പനിയോട് അഭ്യര്‍ത്ഥിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബാദ്ഷാപ്പൂര്‍ പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകളും ഇമെയിലും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബാദ്ഷാപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അസ്‌ലാം.
നാരകശ്ശേരി മുഹമ്മദ് ബാഖവി-നഫീസ് ദമ്പതികളുടെ മകനാണ് അസ്ലം. സഹോദരങ്ങള്‍: ഉവൈസ്,റംല. അബ്ദുറഹ്‌മാന്‍-പരേതയായ ജമീല ദമ്പതികളുടെ മകളാണ് ഫര്‍ഹാന. സഹോദരങ്ങള്‍: ഫൗസിയ, ഫൈസല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page