കാസർകോട്: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 42 കാരൻ മരിച്ചു. ചുള്ളിക്കര പൂടംകല്ല് അയ്യങ്കാവ് മുണ്ട മാണിയിലെ പരേതനായ വിജയൻ്റെ മകൻ
രാജീവൻ ആണ് മരിച്ചത്.
മാസങ്ങളായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അടുത്തിടെ രോഗം വഷളായതോടെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പൊതുദർശനത്തിനുശേഷം രാവിലെ 11 മണിക്ക് സംസ്കാരം. രാജീവന്റെ ചികിത്സയ്ക്കായി നാട്ടുകാർ സമിതി രൂപീകരിച്ച് ധന ശേഖരണം തുടങ്ങിയിരുന്നു. അതിനിടെയാണ് വിയോഗം.
മാതാവ്: സരോജിനി. ഭാര്യ : നിഷ.
സഹോദരങ്ങൾ: രാജിമോൾ, രജനി മോൾ.







