കുമ്പള: പ്രമാദമായ നിരവധി കേസുകള് തന്റെ അന്വേഷണ മികവിലൂടെ തെളിയിച്ച എ.എസ്.പി ഓഫീസിലെ റൈറ്റര് എസ്.ഐ സുനില് എബ്രഹാമിന് ദുബായ് മലബാര് കലാ സാംസ്കാരിക വേദിയുടെ ആദരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ആദരചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുല് ഖാദര് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാനും ദുബായ് മലബാര് കലാസാംസ്കാരിക വേദി ജനറല് കണ്വീനറുമായ അഷ്റഫ് കര്ള സ്വാഗതം പറഞ്ഞു. ജീവകാരുണ്യ രംഗത്തെ മാതൃകാപരമായ പ്രവര്ത്തനങ്ങള് കാഴ്ചവച്ച ഖലീഫ ഉദിനൂറിനെയും, പ്രദീപ് കുമാര് ചവറയെയും ആദരിച്ചു. കൂടാതെ, കുമ്പള സബ് ജില്ലാ കായികമേളയില് മികച്ച വിജയം കൈവരിച്ച കായിക അധ്യാപകരായ രാഹുല്, സുബൈര് എന്നിവരെയും ഉപഹാരം നല്കി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൃഥ്വിരാജ് ഷെട്ടി, നസീമ കൊടിയമ്മ, നാസിഫ, സോയ ലത്തീഫ്, മോഗ്രാല് പുത്തൂര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്ഫാന നജീബ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ ഫൗസിയ സൈനുദ്ദീന്, മാഷിദ മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ അമീര് മഠത്തില്, ജമാല് ബെള്ളൂര്, ഹമീദ് കോയിപ്പടി, ഫസല് പേരാല്, മുന് പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് എന്നിവരും മജീദ് തെരുവത്ത്, രവി മുല്ലച്ചേരി, മുഹമ്മദ് കുഞ്ഞി കുമ്പോല് തുടങ്ങിയവരും സംസാരിച്ചു.







