പിണറായി വിജയന് ഇ.ഡി നോട്ടിസ്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഇഡിയുടെ നോട്ടീസ്. അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കേസെടുത്തതിന് പിന്നാലെയാണ് സമന്‍സ് അയച്ചിരിക്കുന്നത്.
പിണറായി വിജയന് പുറമെ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്തിരുന്നു. വിജിലന്‍സ് കേസെടുത്തതിന്റെ ചുവടുപിടിച്ചായിരുന്നു ഇ ഡി നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകളാണ് ഇ ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇ.ഡി നോട്ടിസ് നല്‍കിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടിവരും. വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ഇ.ഡിയുടെ സമന്‍സ്. വിജിലന്‍സ് കേസിനെതിരെ പിണറായി വിജയന്‍, വീണ ടി, മുഹമ്മദ് റിയാസ്, ഹസന്‍ വാരിസ് എന്നിവരാണ് നിലവില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അപ്പീല്‍ സുപ്രിംകോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ച് ഒക്ടോബര്‍ 26നോ 27 നോ പരിഗണിച്ചേക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page