കാസര്കോട്: മദ്യലഹരിയില് കാസര്കോട് ജനറല് ആശുപത്രിയില് യുവാവിന്റെ പരാക്രമം. ആശുപത്രിയില് കയറിക്കൂടിയ യുവാവ് നഴ്സുമാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്തു. തുടര്ന്ന് കാഷ്വാലിറ്റി കെട്ടിടത്തിന്റെ ചില്ലും ട്രാഫിക് കോണും അടിച്ചുതകര്ത്തെന്നാണ് പരാതി. ആശുപത്രി സൂപ്രണ്ട് ഡോ. വി ജിതേഷിന്റെ പരാതിയില് അക്രമം നടത്തിയ മുഹമ്മദ് ഷരീഫിനെതിരെ കാസര്കോട് ടൗണ് പൊലീസ് കേസെടുത്തു. ആശുപത്രിയില് 10,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയില് പറയുന്നുണ്ട്. ഇയാള് പലപ്പോഴും ആശുപത്രിയിലെത്തി പ്രശ്നമുണ്ടാക്കയിരുന്നുവെന്നും സ്ഥിരം ശല്യക്കാരനാണെന്നും സൂപ്രണ്ട് പറയുന്നു.







