നീലേശ്വരം: ഗൃഹനാഥന് വീട്ടില് കുഴഞ്ഞുവീണുമരിച്ചു. നീലേശ്വരം രാമരത്തെ കെപി മണികണ്ഠന്(60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് വീട്ടില് കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. അട്ടകണ്ടം മാണിയൂര് സ്വദേശിയാണ്. ഗായിക മീനു മണികണ്ഠന് മകളാണ്. മാണിയൂരിലെ പരേതനായ അത്തിക്കല് കുഞ്ഞമ്പുവിന്റെയും കെ പി കാര്ത്യായനിയുടെയും മകനാണ്. ഭാര്യ: ഷൈലജ(വാഴുന്നോറടി). മറ്റുമകള്: അനശ്വര. സഹോദരങ്ങള്: കെ പി ബാലകൃഷ്ണന്, ഗംഗാ ദേവി, ബാബു മാണിയൂര്, കെപി രശ്മി(കള്ളാര്), കെപി സീതാലക്ഷ്മി(കരിവള്ളൂര്), കെ പി രാജേശ്വരി(അധ്യാപിക, നീലേശ്വരം രാജാസ് സ്കൂള്), പരേതയായ കെപി ഇന്ദിര.







