സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു. ചാലാട് സ്വദേശിയായ അനൂപും താണ സ്വദേശി ഷബീറും സഞ്ചരിച്ച ബൈക്കിൽ നടാൽ ദേശീയ പാതയിൽ വെച്ച് കാർ ഇടിച്ചാണ് അപകടം.
സാരമായി പരിക്കേറ്റ ഷബീറിനെ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിച്ചു. വ്യാഴാഴ്ച രാത്രിയി നടന്ന ദസറ ആഘോഷത്തിൽ അനൂപ് പങ്കെടുത്തിരുന്നു. മടങ്ങി വീട്ടിലേക്ക് വരവേയാണ് അപകടം ഉണ്ടായത്.
കണ്ണൂരിലെ റോഡുകളുടെ അവസ്ഥ ശ്രദ്ധയിൽ പെടുത്തിയാണ് നവമാധ്യമങ്ങളിൽ തിളങ്ങിയത്.
ഫെയ്സ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്ന അനൂപിന് ഏറെ ആരാധകരുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page