17 കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസല്‍ തങ്ങള്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍

കാസര്‍കോട്: ജിന്ന് ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാവാത്ത 17 കാരിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവിനെയും കൂട്ടി ഒളിച്ചോടുകയും ചെയ്ത ഉസ്താദ് മഞ്ചേശ്വരത്ത് പൊലീസിന്റെ പിടിയിലായി. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശിയായ ജസല്‍ തങ്ങള്‍ ആണ് പിടിയിലായത്.
ജിന്ന് ചികിത്സക്കായി പതിനേഴുകാരിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കായി ഒപ്പം വന്ന കുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിച്ചിരുന്ന ഇയാള്‍ പിന്നീട് ഇവരെയും കൂട്ടി ഒളിച്ചോടുകയായിരുന്നു. കേരളകര്‍ണാടക അതിര്‍ത്തി പ്രദേശമായ ആനക്കല്ലില്‍ ഇരുവരും ഒളിവില്‍ കഴിയുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, മഞ്ചേശ്വരത്ത് നിന്നാണ് എടവണ്ണ പൊലീസും നിലമ്പൂര്‍ സ്‌ക്വാഡും ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നിരവധിപേര്‍ക്ക് രോഗശാന്തിയും ജിന്ന് ചികിത്സയും നല്‍കുന്ന ആളാണ് പിടിയിലായ ജസല്‍ എന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page